test del 4 copy of del 3
‘ഞങ്ങളുടെ കുഞ്ഞു പോയി, വീണ്ടും അങ്ങനെയുണ്ടാകുമ്പോൾ വലിയ വേദന’; നിതിന്റെ കുടുംബത്തിന് ആശ്വാസമായി സിദ്ധാർഥന്റെ അമ്മ

തിരുവനന്തപുരം∙ ‘വളരെ ദയനീയമായ അവസ്ഥയാണ് അവരുടേത്, ആരെങ്കിലുമൊക്കെ ആശ്വസിപ്പിക്കാന്‍ വേണ്ടേ, ഒപ്പം ആരെങ്കിലുമൊക്കെ ഉണ്ടെന്ന് അവര്‍ക്കൊരു ധൈര്യം ഉണ്ടാകേണ്ടെ. അതു ചിന്തിച്ചിട്ടു പോയതാണ്. ഈ അവസ്ഥയിലൂടെ ഞാനും കടന്നുപോയതാണ്’ – രണ്ടു വര്‍ഷം മുന്‍പ് മകന് നഷ്ടമായതിന്റെ തീരാവേദനകള്‍ക്കിടയിലും, മകന് നഷ്ടമായ മറ്റൊരമ്മയെ ആശ്വസിപ്പിക്കാന്‍ എത്തിയ സിദ്ധാര്‍ഥിന്റെ അമ്മ ഷീബ ഇത്രയും പറയുമ്പോള്‍ തന്നെ വാക്കുകള്‍ ഇടമുറിഞ്ഞു. ഇത്തരം കാര്യങ്ങളൊക്കെ ഓരോ വീടുകളിലും വ്യക്തികളിലും ഉണ്ടാക്കുന്ന മുറിവുകള്‍ എത്രത്തോളമാണെന്ന് ആര്‍ക്കും അറിയില്ലെന്ന് ഷീബ പറഞ്ഞു. ‘എന്റെ ഇളയമകന്റെ പത്താം ക്ലാസിലെ പരീക്ഷയ്ക്കു തൊട്ടു മുന്‍പാണ് സിദ്ധാര്ഥന് മരിക്കുന്നത്. അതോടെ അവന് പരീക്ഷ എഴുതുന്നില്ലെന്നു പറഞ്ഞു. പിന്നെ അധ്യാപകരൊക്കെ ഏറെ ആശ്വസിപ്പിച്ചാണ് അവനെ കൊണ്ടു പരീക്ഷ എഴുതിച്ചത്. ചേട്ടനും അനുജനും തമ്മില്‍ വലിയ അടുപ്പമായിരുന്നു. ചേട്ടന് കോളജില്‍നിന്നു വരാന്‍ വേണ്ടി അവന് കാത്തിരിക്കുകയായിരുന്നു. പിന്നെ പുറത്തു പോയി ഭക്ഷണമൊക്കെ കഴിച്ച് സന്തോഷമായാണ് വീട്ടില്‍ വന്നിരുന്നത്. അതൊക്കെയാണ് ഒരു ദിവസം ഒറ്റയടിക്ക് ഇല്ലാതായത്. ഇപ്പോഴും ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ അവനു പേടിയാണ്. എങ്ങനെ ഈ കോളജുകളില്‍ ഒക്കെ പോയി പഠിക്കുമെന്നാണ് അവന് ചോദിക്കുന്നത്. എന്നുവച്ച് പഠിപ്പിക്കാതിരിക്കാന്‍ പറ്റുമോ’ – ഷീബ ചോദിച്ചു.തെറ്റുകള്‍ക്ക് സംരക്ഷണവലയം
Source link


