LATEST

എൽ.ഡി.എഫ് വിട്ട് ലീഗിലേക്ക് മടങ്ങി കാരാട്ട് റസാക്ക്


കോഴിക്കോട്: ലീഗിൽ നിന്ന് എൽ.ഡി.എഫിലെത്തി കൊടുവള്ളിയിൽ ഇടതു സ്വതന്ത്രനായി വിജയിച്ച കാരാട്ട് റസാക്ക് വീണ്ടും ലീഗിൽ ചേർന്നു. ഇന്നലെ പാണക്കാട്ടെത്തി സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് അംഗത്വം സ്വീകരിച്ചു.റസാക്കിന്റെ തിരിച്ചു പോക്ക് എൽ.ഡി.എഫിനെ ബാധിക്കില്ലെന്നാണ് സി.പി.എം വിശദീകരണം. ആർ.ജെ.ഡിയിലെ സലീം മടവൂരാണ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി. പ്രതീക്ഷിച്ചത് കിട്ടാത്തതാകാം റസാക്കിൻ്റെ മടങ്ങിപ്പോക്കിന് കാരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.


Source link

Back to top button