test del 4 copy of del 3
ചാലക്കുടിപ്പാലത്തിൽ ബലപരിശോധന തുടങ്ങി; 24നു ഗതാഗതത്തിനായി തുറന്നു നൽകിയേക്കും

ചാലക്കുടി ∙ അറ്റകുറ്റപ്പണികൾക്കായി അടച്ച പാലത്തിൽ ബലപരിശോധന ആരംഭിച്ചു. രണ്ടു വലിയ ലോറികളിലായി 25 ടൺ ഭാരം എത്തിച്ചു പാലത്തിനു മുകളിൽ ഓരോ സ്ലാബിനും മുകളിൽ വച്ചാണു പരിശോധന. ചെന്നൈ ഐഐടിയിൽ നിന്നുള്ള സംഘമാണു പരിശോധനയ്ക്കു നേതൃത്വം നൽകുന്നത്. തൃശൂർ ദിശയിലേക്കു വാഹനങ്ങൾ പോകുന്നതിനുള്ള പാലമാണു ശനിയാഴ്ച അടച്ചത്. 6 ദിവസത്തേക്കാണു പാലത്തിൽ ഗതാഗത നിയന്ത്രണമെന്നാണ് അധികൃതരുടെ പ്രഖ്യാപനം. അടച്ചിടുന്ന ദിവസങ്ങളിൽ പാലത്തിന്റെ പ്രാഥമിക അറ്റകുറ്റ പണികളും പൂർത്തിയാക്കും. ഇതുപ്രകാരം പാലം 24നു ഗതാഗതത്തിനായി തുറന്നു നൽകുമെന്നാണ് ദേശീയപാത ബ്രിജസ് വിഭാഗം നൽകുന്ന അറിയിപ്പ്.
Source link


