test del 5 copy of del 3
മാളത്തിൽനിന്നു തല വെളിയിലിട്ടിരിക്കുന്ന പാമ്പിനെ കണ്ടു; പരിശോധിച്ചപ്പോൾ പിടികൂടിയത് മൂർഖൻ പാമ്പിനെയും 25 കുഞ്ഞുങ്ങളെയും

മാനന്തവാടി ∙ പയ്യമ്പള്ളി പടമല മണിയില ബിജീഷിന്റെ വീടിനു സമീപത്തുനിന്നു മൂർഖൻ പാമ്പിനെയും 25 കുട്ടികളെയും പിടികൂടി. മാളത്തിൽനിന്നു തല വെളിയിലിട്ടിരിക്കുന്ന പാമ്പിനെ കണ്ട് ബിജീഷ് സമീപവാസിയായ ജ്യോതിഷിനെ വിളിച്ച് വരുത്തുകയായിരുന്നു. പാമ്പ് മൂർഖൻ ആണെന്ന് ഉറപ്പിച്ച ജ്യോതിഷ് ഉടൻ വനം വകുപ്പിന് കീഴിലെ പാമ്പ് സംരക്ഷകൻ സുജിത്ത് വയനാടിനെ ഫോണിൽ വിളിച്ച് വരുത്തി. നാട്ടുകാരുടെ സഹായത്തോടേ മാളം പൊളിച്ച് പരിശോധിച്ചുവെങ്കിലും ആദ്യം പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല.കരുതൽ വേണം വിഷപ്പാമ്പുകളായ വെള്ളിക്കെട്ടൻ, മൂർഖൻ, അണലി എന്നിവയുടെ കുട്ടികൾ പിറക്കുന്ന സമയമാണിതെന്നും ജാഗ്രത പുലർത്തണമെന്നും വനംവകുപ്പ്. ജനവാസ മേഖലകളിൽ ഭക്ഷണ അവശിഷ്ടങ്ങൾ ധാരാളമായി കിട്ടുമെന്നതിനാൽ അതിന് അനുസരിച്ച് എലികൾ ഉണ്ടാവുകയും അവയൊക്കെ ധാരാളം മാളങ്ങൾ ഉണ്ടാക്കി വയ്ക്കുകയും ചെയ്യും. ഇത്തരം മാളങ്ങളിലും ചിതൽപ്പുറ്റുകളിലും, കൽക്കെട്ടുകളിലുമൊക്കെയാണ് പാമ്പുകൾ വസിക്കുന്നതും പ്രജനനം നടത്തുന്നതും. ജനിക്കുമ്പോൾ തന്നെ കൊടും വിഷവുമായി ഇറങ്ങുന്ന പാമ്പിൻ കുഞ്ഞുങ്ങൾ ഇരയെന്ന് തെറ്റിദ്ധരിച്ചും പേടി കൊണ്ടും സമീപത്ത് കാണുന്ന ചലിക്കുന്ന വസ്തുവിൽ കടിച്ചേക്കാം. കടിയേറ്റാൽ കുഞ്ഞാണല്ലോ എന്ന് കരുതി അവഗണിക്കരുത്.വളർത്തു ജീവികളും വീടിനു പരിസരത്തെ കാക്ക, ബുൾബുൾ തുടങ്ങിയ പക്ഷികളും, അണ്ണാനും ഒക്കെ പാമ്പുകളെ കണ്ടാൽ മറ്റു ജീവികൾക്ക് മുന്നറിയിപ്പ് നൽകാറുണ്ട്. ജനവാസ മേഖലകളിലെ പാമ്പുകളെ നീക്കം ചെയ്യണം എന്ന് ഉണ്ടെങ്കിൽ അടുത്തുള്ള വനം വകുപ്പ് ഓഫിസുമായി ബന്ധപ്പെടണം.
Source link


