test del 5 copy of del 3

കൊടിയത്തൂരിൽ യുവാവിന് സൂര്യതാപമേറ്റു; രണ്ട് കൈകളിലും കാലിലും പൊള്ളലേറ്റു


കോഴിക്കോട്∙ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപ്പറമ്പിൽ യുവാവിന് സൂര്യാതപമേറ്റു. കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് സൂര്യതാപമേറ്റത്. രണ്ട് കൈകളിലും കാലിലും പൊള്ളലേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ വീട്ടിൽ നിന്നും ചെറുവാടി ഭാഗത്തേക്ക് ബൈക്കിൽ പോകുമ്പോൾ ചെറുവാടി വയലിന്റെ ഭാഗത്തു വെച്ചാണ് പൊള്ളലേറ്റത്. ചെറുവാടി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി.


Source link

Back to top button