NATIIONAL
ഏഷ്യൻ വുമൺ ടി10 ക്രിക്കറ്റ് ലീഗ്: റോയൽ സ്ട്രൈക്കേഴ്സ് ചാംപ്യന്മാർ

ഷാർജ∙ ഏഷ്യൻ വുമൺ ടി10 ക്രിക്കറ്റ് ലീഗിൽ റോയൽ സ്ട്രൈക്കേഴ്സ് ചാംപ്യന്മാർ. ഷാർജയിലെ ഡിസിഎസ് യുസെലക്ട്സ് അരീനയിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇഗ്നൈറ്റ് ഷാഡോ വാരിയേഴ്‌സിനെ ഏഴു വിക്കറ്റിന് തോൽപ്പിച്ചാണ് റോയൽ സ്ട്രൈക്കേഴ്‌സ് ടീം കിരീടം നേടിയത്. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള താരങ്ങളെ ഉൾപ്പെടുത്തി ആറു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
Source link


