NATIIONAL
‘ഷെയ്ൻ വോണിന് ഹൃദയാഘാതമുണ്ടായത് ആ ഒറ്റക്കാരണത്താൽ, അന്ന് ഇതു പറയാതിരിക്കാൻ പാടുപ്പെട്ടു’: ഗുരുതര ആരോപണവുമായി മകൻ

മെൽബൺ ∙ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഇതിഹാസതാരം ഷെയ്ൻ വോണിന്റെ മരണത്തിനു നാലു വർഷത്തിനു ശേഷം ഗുരുതര ആരോപണവുമായി മകൻ ജാക്സൺ. ‘‘മൂന്നോ നാലോ തവണ കോവിഡ് വാക്സീൻ എടുക്കാൻ നിർബന്ധിതനായതു മൂലാണ് തന്റെ പിതാവ് മരിച്ചതെന്നാണ് ജാക്സന്റെ വെളിപ്പെടുത്തൽ. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് ജാക്സന്റെ ആരോപണം. 2022ൽ തായ്ലൻഡിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്നായിരുന്നു ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസമായ ഷെയ്ൻ വോണിന്റെ മരണം. 52–ാം വയസ്സിലാണ് താരം വിടവാങ്ങിയത്. ‘‘മുൻപും ഒരുപാട് ആളുകൾ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. പക്ഷേ പിതാവിന് കുഴപ്പമൊന്നുമില്ലായിരുന്നു, അദ്ദേഹം മൂന്നോ നാലോ ഡോസുകൾ എടുത്തിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് അവ എടുക്കാൻ താല്പര്യമില്ലായിരുന്നു, ജോലിക്കായി അവ എടുക്കാൻ അദ്ദേഹം നിർബന്ധിതനായി. മറ്റെല്ലാവരെയും പോലെ അദ്ദേഹവും അവ എടുക്കാൻ നിർബന്ധിതനായി.ഞാൻ ഇതിനെക്കുറിച്ച് അധികം ചിന്തിക്കാതിരിക്കാൻ ശ്രമിക്കുകയാണ്, കാരണം അത് ദേഷ്യമായി മാറുകയേ ഉള്ളൂ. ആ ദേഷ്യം ആർക്കും നല്ലതല്ല.’’– ജാക്സൺ കൂട്ടിച്ചേർത്തു. 2021ൽ ഇംഗ്ലണ്ടിലെ ‘ദ് ഹണ്ട്രഡ’ ടൂർണമെന്റിലെ പരിശീലന കാലയളവിൽ, മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് വോണിന് കോവിഡ് ബാധിച്ചിരുന്നു. എങ്കിലും, അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം സംഭവിക്കുമ്പോൾ കാര്യമായ അസുഖങ്ങളൊന്നും ഉള്ളതായി അറിവുണ്ടായിരുന്നില്ല. 2022 മാര്‍ച്ചിലാണ് ഷെയ്ൻ വോണിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Source link


