LATEST

ഇനി ഐ.പി.എൽ ആരവം


ഇനി ഐ.പി.എൽ ആരവംട്വന്റി-20 ലോകകപ്പിന്റെ ആരവങ്ങൾ അടങ്ങും മുൻപേ ആരാധകരെ ആവേശത്തിൽ ആറാടിക്കാൻ ഐ.പി.എൽ കാലം വന്നെത്തുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആരംഭിക്കുന്നത് മാർച്ച് 28ന് നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബിയും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തോടെയാണ്. ഏപ്രിൽ 12 വരെയുള്ള ഒന്നാം ഘട്ട മത്സരങ്ങളുടെ ഫിക്സ്ചറാണ് ബി.സി.സി.ഐ പുറത്തിറക്കിയത്. മൂന്ന് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ആദ്യഘട്ട ഫിക്സ്‌ചർ മാത്രം പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ 10 വേദികളിലായി 20 മത്സരങ്ങളാണ് നടക്കുക.


Source link

Back to top button