test del 5 copy of del 3
‘തെലങ്കാന രാഷ്ട്ര സേന’ സ്വന്തം പാർട്ടി രൂപീകരിച്ച് കെസിആറിന്റെ മകൾ കെ.കവിത

ഹൈദരാബാദ്∙ പുതിയ രാഷ്ട്രീയ പാർട്ടിയുമായി തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ.കവിത. തെലങ്കാന രാഷ്ട്ര സേന (ടിആർഎസ്) എന്നാണ് പാർട്ടിയുടെ പേര്. പിതാവിന്റെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) പാർട്ടിയിൽനിന്ന് 2025 സെപ്റ്റംബറിൽ കവിതയെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുശേഷം തെലങ്കാന ജാഗൃതി എന്ന സാംസ്കാരിക സംഘടനയിൽ പ്രവർത്തിക്കുകയായിരുന്നു കവിത. കെ.ചന്ദ്രശേഖര റാവുവിന്റെ പ്രതിച്ഛായ തകർക്കാൻ ബന്ധുക്കളും പാർട്ടി പ്രവർത്തകരും ചേർന്ന് ശ്രമിച്ചുവെന്ന് കവിത ആരോപിച്ചതിനു പിന്നാലെയായിരുന്നു സസ്പെൻഷൻ. സസ്പെൻഷന്റെ പിറ്റേന്ന് കവിത ബിആർഎസ് വിടുകയും എംഎൽസി പദവി രാജിവയ്ക്കുകയും ചെയ്തു. ബിആർഎസിന്റെ പഴയ പേരായ തെലങ്കാന രാഷ്ട്ര സമിതി എന്നതിന് സമാനമായ പേരാണ് കവിത സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്. തെലങ്കാനയുടെ പ്രാദേശിക സ്വപ്നങ്ങൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിആർഎസ് രൂപീകരിച്ചതെന്നും എന്നാൽ അവർ ലക്ഷ്യങ്ങളിൽനിന്ന് അകന്നുപോയെന്നും കവിത പറഞ്ഞു. യുവാക്കൾ, കർഷകർ എന്നിവർക്കായിരിക്കും തന്റെ പാർട്ടി മുൻതൂക്കം നൽകുക എന്നും അവർ കൂട്ടിച്ചേർത്തു.
Source link


