LATEST

ഹർത്താൽ; സംസ്ഥാനത്ത് പലയിടങ്ങളിലും വഴി തടയുന്നു, വാഹനങ്ങൾ ഓടാൻ അനുവദിക്കില്ലെന്ന് നേതാക്കൾ


തിരുവനന്തപുരം: ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും ദളിത് ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലും ഹർത്താനലുകൂലികൾ വഴിതടഞ്ഞു. വാഹനങ്ങൾ നിരത്തിലോടാൻ അനുവദിക്കില്ലെന്ന് വിവിധ നേതാക്കൾ വ്യക്തമാക്കി. പലയിടങ്ങളിലും പൊലീസ് പ്രവർത്തകരെ ബലംപ്രയോഗിച്ച് മാറ്റുന്നുണ്ട്. പത്തനംതിട്ട അടൂരിൽ കെഎസ്‌ആർടിസി സ്റ്റാന്റിൽ സംഘടനാ പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരം കണിയാപുരം ഹൈവേയിലും സമരാനുകൂലികൾ വഴി തടഞ്ഞു. തിരുവനന്തപുരം നെടുമങ്ങാടും തമ്പാനൂരിലും വഴി തടഞ്ഞു. പ്രവർത്തകരെ പലയിടങ്ങളിലും നിന്നും പ്രവർത്തകരെ നീക്കുന്നുണ്ട്. തമ്പാനൂരിൽ പ്രവർത്തകർ ബസുകൾ കടത്തിവിടാൻ അനുവദിച്ചില്ല. കണ്ണൂരിലും ഇടുക്കിയിലും വിവിധയിടങ്ങളിൽ വഴി തടയലുണ്ടായി.


Source link

Back to top button