test del 3

7 ആംആദ്മി എംപിമാരുടെ ബിജെപി ലയനം: കൂറുമാറ്റം അംഗീകരിച്ച് രാജ്യസഭാ അധ്യക്ഷൻ


ന്യൂഡൽഹി ∙ ആംആദ്മി പാർട്ടി വിട്ട 7 എംപിമാർ ബിജെപിയിൽ ലയിച്ച നടപടി രാജ്യസഭാ ചെയർമാൻ സി.പി.രാധാകൃഷ്ണൻ അംഗീകരിച്ചു. വെള്ളിയാഴ്ചയായിരുന്നു എംപിമാർ ആംആദ്മി വിടുന്നതായി കത്തു നൽകിയത്. ഇതോടെ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 113 ആയി. ആംആദ്മിക്ക് 3 എംപിമാർ മാത്രം. സഖ്യകക്ഷികളും സ്വതന്ത്രരും നാമനിർദേശം ചെയ്യപ്പെട്ടവരും ചേരുമ്പോൾ എൻഡിഎയുടെ അംഗസംഖ്യ 148 ആയി.ആംആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ടുഭാഗം എംപിമാരും ബിജെപിയിൽ ചേർന്നതോടെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കാൻ കഴിയില്ലെന്ന് എംപിമാർ ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപിക്കൊപ്പം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എംപിമാരുടെ കത്ത് അംഗീകരിച്ചതിലൂടെ ഈ വാദം ശരിവച്ചിരിക്കുകയാണ് രാജ്യസഭാ അധ്യക്ഷൻ. അതേസമയം, എംപിമാരുടെ നടപടി ഭരണഘടനാ വിരുദ്ധമാണമെന്നും രാജ്യസഭാ അംഗത്വം റദ്ദാക്കണമെന്നും ആംആദ്മി പാർട്ടി ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.പഞ്ചാബ് നിയമസഭയിൽ 2 അംഗങ്ങളാണ് ബിജെപിക്കുള്ളത്. തിരഞ്ഞെടുപ്പിൽ കിട്ടിയത് കേവലം 6.6% വോട്ടു മാത്രം. എന്നാൽ ഇപ്പോൾ ഒറ്റയടിക്ക് പഞ്ചാബിൽനിന്നു പാർട്ടിക്കു കിട്ടിയത് 6 എംപിമാരെ. എഎപി വിട്ട് ബിജെപിയിലെത്തിയ 7 പേരിൽ സ്വാതി മലിവാൾ ഡൽഹിയിൽനിന്നുള്ള എംപിയാണ്. ബാക്കിയുള്ളവർ പഞ്ചാബിൽനിന്നും.


Source link

Back to top button