test del 5 copy of del 3
അനന്യം, ഈ അതിജീവനച്ചുവടുകൾ; അച്ഛന്റെ വിയോഗത്തോടെ ആശ്രയമറ്റ കുടുംബത്തിനു തണലേകാൻ മകളുടെ നൃത്തക്കളരി

തോട്ടയ്ക്കാട് ∙ ചിലങ്കകളുടെ താളം ഈ വീടിന് അതിജീവനത്തിന്റെ കരുത്താണ്. അച്ഛന്റെ വിയോഗം തണലൊഴിച്ച ജീവിതത്തിൽ, ഒൻപതാം ക്ലാസുകാരിയായ മകൾ നൃത്തച്ചുവടുകളിലൂടെ കുടുംബത്തിന് താങ്ങാവുകയാണ്. തോട്ടയ്ക്കാട് ചമ്പക്കര കിഴക്കേമുറിയിൽ അനന്യ വിനീഷാണ് ഈ കലാകാരി. ഫെബ്രുവരിയിലാണ് അനന്യയുടെ അച്ഛൻ വിനീഷ് (44) അസുഖബാധിതനായി മരിച്ചത്. ഓട്ടോ തൊഴിലാളിയായിരുന്ന വിനീഷിന്റെ വേർപാടോടെ അമ്മ ജ്യോതിയുടെയും പ്ലസ്ടു വിദ്യാർഥിനിയായ ചേച്ചി അതുല്യയുടെയും സംരക്ഷണവും പഠനവും ചോദ്യചിഹ്നമായി മാറി. 6 സെന്റ് സ്ഥലവും വീടും മാത്രമുള്ള ഈ കുടുംബത്തിന്റെ ഏക വരുമാനമാർഗം പശു വളർത്തലാണ്.മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുഡി, നാടോടി നൃത്തം എന്നിവയിലാണ് പരിശീലനം. കറുകച്ചാൽ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയാണ് അനന്യ. മൂന്നാം ക്ലാസ് മുതൽ നൃത്തപഠനം തുടങ്ങിയ അനന്യ കലോത്സവങ്ങളിലെ സജീവ സാന്നിധ്യമാണ്. ക്ഷേത്രങ്ങളിൽ നൃത്തപരിപാടികൾ അവതരിപ്പിക്കാറുണ്ട്. അഭിനയത്തിലും മികവു തെളിയിച്ച അനന്യ മ്യൂസിക് ആൽബത്തിൽ വേഷമിട്ടിട്ടുണ്ട്.
Source link


