test del 5 copy of del 3
ഹോട്ടൽ ബുക്കിങ് സൈറ്റിൽ വൻ സൈബർ ആക്രമണം: യാത്രാ വിവരങ്ങളും സ്വകാര്യ വിശദാംശങ്ങളും ചോർന്നോ? ജാഗ്രത!

ഏറ്റവും വലിയ ഹോട്ടൽ ബുക്കിങ് പ്ലാറ്റ്‌ഫോമുകളിലൊന്നായ Booking.com സൈബർ ആക്രമണത്തിന് ഇരയായതായി സ്ഥിരീകരണം. പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം, യാത്രയുടെ വിശദാംശങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ഹാക്കർമാർ കൈക്കലാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശ യാത്രകൾക്കും ഹോട്ടൽ ബുക്കിങുക്കൾക്കുമായി ഈ ആപ് സ്ഥിരമായി ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് മലയാളി ഉപഭോക്താക്കളെയും ഈ സുരക്ഷാ വീഴ്ച ആശങ്കയിലാക്കുന്നു.അനധികൃതമായി കടന്നുകൂടിയ തേർഡ് പാർട്ടിക്കാർ ഉപഭോക്താക്കളുടെ ബുക്കിങ് വിവരങ്ങൾ ചോർത്തിയതായി Booking.com വക്താവ് കോട്‌നി ക്യാംപ് വ്യക്തമാക്കി. ടെക് ക്രഞ്ച് (TechCrunch) ആണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ പ്രശ്നം പരിഹരിച്ചതായും സുരക്ഷാ നടപടികൾ ശക്തമാക്കിയതായും കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും, ഒട്ടേറെപ്പേരുടെ വിവരങ്ങൾ ഇതിനകം തന്നെ ഹാക്കർമാരുടെ കൈകളിൽ എത്തിയതായാണ് വിവരം.ഹാക്കർമാർ പ്രധാനമായും ലക്ഷ്യം വെച്ചത് താഴെ പറയുന്ന വിവരങ്ങളാണ്:
Source link


