test del 4 copy of del 3

ഹാർവാർഡിൽ എപ്സ്റ്റീന് ഓഫിസ്, സന്ദർശിച്ച് പ്രഫസർമാരും; അവിശുദ്ധ ബന്ധത്തിന്റെ ചുരുളഴിയുന്നു


വാഷിങ്ടൻ ∙ ഹാർവാർഡ് സർവകലാശാലയിലെ പ്രഫസർമാർക്ക് കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. എപ്സ്റ്റീൻ ഒരു ലൈംഗിക കുറ്റവാളിയായി അറിയപ്പെട്ടതിനു ശേഷവും സർവകലാശാലയിലെ പ്രമുഖർ അദ്ദേഹത്തെ പിന്തുണയ്ക്കുകയും സന്ദർശിക്കുകയും ചെയ്തിരുന്നതായി അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകൾ വ്യക്തമാക്കുന്നു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കേസിൽ ശിക്ഷ കഴിഞ്ഞ് 2009ൽ ജയിൽ മോചിതനായ ഉടൻ എപ്സ്റ്റീൻ ഹാർവാർഡ് പ്രഫസർ സ്റ്റീഫൻ കോസ്ലിനു സന്ദേശമയച്ചു. ‘ഞാൻ വീട്ടിലെത്തി, സ്വതന്ത്രനായി’ എന്നായിരുന്നു സന്ദേശം. ആവേശത്തോടെയാണ് പ്രഫസർ ഇതിന് മറുപടി നൽകിയത്. യോഗ്യതകളില്ലാതിരുന്നിട്ടും കോസ്ലിന്റെ സഹായത്തോടെ എപ്സ്റ്റീൻ ഹാർവാർഡിൽ വിസിറ്റിങ് ഫെലോഷിപ്പ് നേടി. സർവകലാശാലയ്ക്കുള്ളിൽ ജെഫ്രിയുടെ ഓഫിസ് എന്ന പേരിൽ സ്വന്തമായി ഒരു മുറി വരെ അദ്ദേഹം സ്വന്തമാക്കിയിരുന്നു. 2010നും 2018നും ഇടയിൽ നാൽപതോളം തവണ അദ്ദേഹം ഇവിടെയെത്തി.പുതിയ സർക്കാർ രേഖകൾ പുറത്തുവന്നതോടെ സർവകലാശാല രണ്ടാമതൊരു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ ഗണിതശാസ്ത്രജ്ഞൻ മാർട്ടിൻ നോവാക്കിനെ അവധിയിൽ പ്രവേശിപ്പിച്ചു. ഈ വെളിപ്പെടുത്തലുകൾ യുവതികളെ സംബന്ധിച്ചിടത്തോളം ഭയാനകവും സങ്കടകരവുമാണെന്ന് ഹാർവാർഡിലെ വിദ്യാർഥി പ്രതിനിധികൾ പ്രതികരിച്ചു.


Source link

Back to top button