NATIIONAL

‘സ്ത്രീകളുടെ കാര്യത്തിൽ കോലിയുടെ അഭിരുചി…’: പോസ്റ്റിൽ അനിഷ്ടം വ്യക്തമാക്കി താരത്തിന്റെ മുൻ കാമുകി; വൈറലായി കമന്റ്


ബെംഗളൂരു ∙ ജര്‍മന്‍ മോഡലും ഇന്‍ഫ്ലുവന്‍സറുമായ ലിസ്‌‍ലാസിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിരാട് കോലിയുടെ റിയാക്ഷൻ ‘പ്രത്യക്ഷപ്പെട്ട’ സംഭവം സമൂഹമാധ്യമങ്ങിൽ വൻ ‘കോളിളക്കമാണ്’ സൃഷ്്ടിച്ചത്. ഈ പോസ്റ്റിലെ ‘ലൗ’ റിയാക്ഷന്‍ പിന്നീട് നീക്കം ചെയ്തെങ്കിലും ചർച്ചകൾ അവസാനിച്ചിട്ടില്ല. ലിസ്‌‍ലാസ് അടക്കം ഇതിൽ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ, വിഷയുവുമായി ബന്ധപ്പെട്ട് മറ്റൊരാളുടെ പ്രതികരമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. വിരാട് കോലിയുടെ മുൻ കാമുകി ഇസബെല്ലെ ലൈറ്റെയാണ് ‘ലൗ’ റിയാക്ഷനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ കമന്റിട്ടത്. കോലിയുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ട് 12 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ചർച്ച ചെയ്യുന്നതു സൂചിപ്പിച്ചായിരുന്നു ഇസബെല്ലെയുടെ പ്രതികരണം. വിരാട് കോലിയുമായി ഏകദേശം രണ്ടു വർഷത്തോളം ഡേറ്റിങ്ങിലായിരുന്നെന്ന് 2014ൽ ഇസബെല്ലെ ലൈറ്റെ സ്ഥിരീകരിച്ചിരുന്നു. തന്റെ ‘പുരാനി ജീൻസ്’ എന്ന സിനിമയുടെ പ്രമോഷനിടെയാണ് അവർ ഈ ബന്ധത്തെക്കുറിച്ച് സംസാരിച്ചത്. കോലി പിന്നീട് 2017ൽ നടി അനുഷ്ക ശർമയെ വിവാഹം കഴിച്ചു. ഇരുവർക്കും രണ്ടു മക്കളുണ്ട്.


Source link

Back to top button