test del 2

കാർ കത്തിയ നിലയിൽ, ഫോണും വാലറ്റും വീട്ടിൽ; നാസ ശാസ്ത്രജ്ഞന്റെ മരണത്തിൽ ദുരൂഹത, അന്വേഷണം


വാഷിംഗ്ടൺ: അമേരിക്കയിൽ പ്രമുഖ ശാസ്ത്രജ്ഞരുടെയും പ്രതിരോധ ഗവേഷകരുടെയും ദുരൂഹമരണങ്ങൾ തുടരുന്നു. നാസയിലെ ആണവ എഞ്ചിനീയറായ ജോഷ്വ ലെബ്ലാങ്ക് (29) ആണ് ഈ നിരയിൽ ഏറ്റവും അവസാനം ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അലബാമയിൽ കത്തിയ നിലയിൽ ടെസ്ല കാറിനുള്ളിലാണ് ജോഷ്വ ലെബ്ലാങ്കിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കായുള്ള നിർണ്ണായകമായ ആണവ പ്രൊപ്പൽഷൻ പദ്ധതിയിലെ പ്രധാന ഗവേഷകനായിരുന്നു ലെബ്ലാങ്ക്. കഴിഞ്ഞ ചൊവ്വാഴ്ച ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് ലെബ്ലാങ്കിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഇയാൾ തന്റെ ഫോണും വാലറ്റും വീട്ടിൽ തന്നെ വെച്ചിട്ടാണ് പോയതെന്നും തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു.അന്ന് ഉച്ചയ്ക്ക് 2:45 ഓടെ അലബാമയിലെ ഗ്രാമീണ മേഖലയിൽ മരങ്ങളിലും കൈവരിയിലും ഇടിച്ച് പൂർണ്ണമായും കത്തിയ നിലയിലാണ് ഇയാളുടെ കാർ കണ്ടെത്തിയത്. മരണത്തിന് മുൻപ് ഹണ്ട്സ്വില്ലെ വിമാനത്താവളത്തിൽ നാല് മണിക്കൂറോളം ഇയാളുടെ കാർ നിർത്തിയിട്ടിരുന്നതായി ടെസ്ലയിലെ സെൻട്രി മോഡ് (Sentry Mode) ഡാറ്റായിൽ നിന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടക്കുകയാണ്. ദുരൂഹസാഹചര്യങ്ങളിൽ അമേരിക്കയിൽ പ്രമുഖ ശാസ്ത്രജ്ഞരുടെയും പ്രതിരോധ ഗവേഷകരുടെയും മരണങ്ങളും തിരോധാനങ്ങളും ഇപ്പോൾ ഫെഡറൽ ഏജൻസിയായ എഫ്ബിഐ ആണ് അന്വേഷിക്കുന്നത്. 2022 നും 2026 നും ഇടയിൽ നടന്ന 11 മരണങ്ങളും തിരോധാനങ്ങളുമാണ് എഫ്.ബി.ഐ ഇപ്പോൾ പുനഃപരിശോധിക്കുന്നത്. ഇവയിൽ മിക്കവരും രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലകളിൽ ഗവേഷണം നടത്തുന്നവരായിരുന്നു.2025-ൽ സ്വന്തം വീട്ടിൽ വെടിയേറ്റ് മരിച്ച എം.ഐ.ടി പ്രൊഫസർ നൂനോ ലൂറീറോ, ഏറോസ്പേസ് ഗവേഷകയായ ആമി എസ്‌ക്രിഡ്ജ് എന്നിവരുടെ മരണങ്ങളും ലോസ് അലാമോസ് ജീവനക്കാരി മെലിസ കാസിയാസ്, റിട്ടയേർഡ് എയർഫോഴ്‌സ് മേജർ ജനറൽ നീൽ മക്കാസ്ലാൻഡ് എന്നിവരുടെ കാണാതാകലും അന്വേഷണ പരിധിയിലുണ്ട്.


Source link

Back to top button