test del 3
വെടിക്കെട്ടില്ലാതെ തൃശൂർ പൂരം നടത്തും; ബംഗാളിലും തമിഴ്നാട്ടിലും കനത്ത പോളിങ് –ഇന്നത്തെ പ്രധാനവാർത്തകൾ

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ഇത്തവണ വെടിക്കെട്ടില്ലാതെ നടത്താൻ ധാരണയായതും ദുരന്തത്തിൽ ഒരാളുടെ കൂടി മൃതദേഹാവശിഷ്ടം കണ്ടെടുത്തതുമാണ് ഇന്നത്തെ പ്രധാന തലക്കെട്ടുകളിൽ ചിലത്. തിരുവനന്തപുരം ചിറയിൻകീഴ് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അനാസ്ഥയുണ്ടെന്ന് കുടുംബം ആരോപിച്ചതും ശ്രദ്ധിക്കപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലും തമിഴ്നാട്ടിലും മികച്ച പോളിങ് രേഖപ്പെടുത്തിയതും വാർത്തയായി. ഇറാന്റെ എണ്ണക്കപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തതും കേരളത്തിൽ ചൂടുയരുന്നതും സൂര്യാഘാതമേറ്റ് കണ്ണൂരിൽ യുവാവ് മരിച്ചതും ഇന്നത്തെ പ്രധാനവാർത്തയായി.വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി…. മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ മരിച്ച ഒരാളുടെ തല കണ്ടെടുത്തു. ദുരന്തമുണ്ടായ തുരുത്തിൽനിന്ന് ഏകദേശം 300 മീറ്ററോളം മാറിയുള്ള കുളക്കരയിലാണ് തല കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് തല കണ്ടെത്തിയിട്ടുള്ളത്.തമിഴ്നാട്ടിലെ പോളിങ് ശതമാനം റെക്കോർഡിലേക്ക്. 5 മണി വരെയുള്ള കണക്കനുസരിച്ച് 82.24% പേർ വോട്ടു ചെയ്തു. 4.71 കോടി ആളുകൾ ഇതു വരെ പോളിങ് ബൂത്തിലെത്തി. ചെന്നൈയിൽ പോളിങ് നിരക്ക് 81.34%.
Source link


