test del 3

സുസ്‍ലോൺ എനർജി, ജിയോ ഫിനാൻഷ്യൽ, വിപ്രോ, വരുൺ ബിവറേജസ് – ഈ ഓഹരികളിൽ നിക്ഷേപം തുടരണോ?


ചോദ്യം: എന്റെ  ഓഹരി പോർട്ട്‌ഫോളിയോയും ഓരോന്നും വാങ്ങിയ ശരാശരി വിലയും നൽകുന്നു. വേണ്ട നിർദ്ദേശങ്ങള്‍ നല്‍കാമോ? മറുപടി: ∙ ദേവ്‌യാനി ഇന്റർനാഷണൽ ലിമിറ്റഡ്–വളര്‍ച്ചാ സാധ്യതയുള്ള ഓഹരി.  വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ, സ്റ്റോർ വിപുലീകരണം, വളരുന്ന ആഗോള സാന്നിധ്യം എന്നിവ അനൂകൂല ഘടകങ്ങളാണ്. എങ്കിലും ഇപ്പോഴത്തെ പ്രകടനം സമ്മിശ്രമാണ്. പിസ്സ ഹട്ട് സ്ഥിരത കൈവരിക്കുന്നുണ്ടെങ്കിലും മികച്ച നിലയിലേക്ക് എത്തിയിട്ടില്ല. അതേസമയം, സ്റ്റോറുകള്‍ പുനക്രമീകരിക്കുന്നതു ലാഭക്ഷമത  മെച്ചപ്പെടുത്തും. സഫയർ ഫുഡ്‌സ് ഇന്ത്യയുമായുള്ള നിർദ്ദിഷ്ട ലയനവും ഗുണം ചെയ്യും. സമീപകാല തിരുത്തലിനുശേഷം ഓഹരി ഇപ്പോള്‍ ഡിസ്കൗണ്ട് നിരക്കിലാണ്.  എന്നാൽ നിലവില്‍ ഓഹരി ഞങ്ങളുടെ ഗവേഷണ പരിധിയില്‍ ഇല്ലാത്തിനാൽ നിര്‍ദ്ദേശങ്ങള്‍ നല്‍കാനാവില്ല.


Source link

Back to top button