test del 3
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ടിടം; ആ മുറ്റത്തെ ‘മണൽ രഹസ്യം’ എന്ത്?

ന്യൂഡൽഹി∙ ഇന്ത്യയുടെ പ്രൗഢിയും ചരിത്രവും ഒന്നുചേരുന്ന രാഷ്ട്രപതി ഭവന്റെ ചുവന്ന മണൽമുറ്റം വെറുമൊരു അലങ്കാരമല്ല. അത് പാരമ്പര്യത്തിന്റെയും പ്രായോഗികതയുടെയും മനോഹരമായ ഒരു സമന്വയമാണ്. പ്രമുഖ വാസ്തുശില്പി എഡ്വിൻ ലുട്യൻസ് രൂപകൽപ്പന ചെയ്ത ഈ മഹാസൗധത്തിന്റെ മുൻവശത്തെ ചുവന്ന മണൽപ്പരപ്പിന്റെ (ബജ്‌രി) പിന്നിലെ രഹസ്യമെന്താണ്? ആധുനികതയുടെ നടുവിലും എന്തുകൊണ്ടാണ് ഈ മുറ്റം ഇന്നും മണലിൽ തന്നെ നിലനിർത്തിയിരിക്കുന്നത്? പ്രധാന മുറ്റത്ത് ഇന്നുവരെ ടൈൽ, സിമന്റ്, ടാർ എന്നിവ ഒന്നും ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്?ഔദ്യോഗിക ചടങ്ങുകൾക്കിടയിൽ കുതിരപ്പട അണിനിരക്കുമ്പോൾ മുറ്റത്തുനിന്നു വൻതോതിൽ പൊടിയുയരുന്നതു വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതോടെ മുറ്റം പാകിയ തറയാക്കി മാറ്റണമെന്ന ആശയം ഉയർന്നു. എന്നാൽ, നിർമാണകാലം മുതൽ നിലനിൽക്കുന്ന ഈ ‘മണൽപാരമ്പര്യം’ മാറ്റുന്നതിൽ പലരും മടിച്ചു. കൂടാതെ, വിദേശ രാഷ്ട്രതലവന്മാരെ സ്വീകരിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്ന കുതിരപ്പടയ്ക്ക്, കഠിനതറകളേക്കാൾ മണൽപ്പരപ്പാണ് കൂടുതൽ സുരക്ഷിതവും സ്ഥിരതയുള്ളതുമെന്ന അഭിപ്രായവും ശക്തമായി ഉയർന്നു. കുതിരകൾക്ക് നിലത്ത് കൂടുതൽ ‘ഗ്രിപ്പ്’ കിട്ടുന്നത് മണലിലാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
Source link


