test del 3

‘നോ എൻട്രി’ ബോർഡ്, അത്യാവേശത്തിൽ ജോലിയിൽ മുഴുകി പ്രായമായവരും; അപകടത്തിന് മുൻപ് കണ്ടത്– വിഡിയോ


തൃശൂർ ∙ വെടിക്കെട്ട് അപകടം നടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് മുണ്ടത്തിക്കോട് പടക്ക നിർമാണശാലയിലെത്തിയ മനോരമ ഓൺലൈൻ സംഘം കണ്ടത് അത്യാവേശത്തോടെ ജോലി ചെയ്യുന്ന സംഘത്തെയാണ്. വനിതകൾ അടക്കം നിരവധി പേരാണ് തൃശൂർ പൂരത്തിനോട് അനുബന്ധിച്ച് പടക്ക നിർമാണശാലയിലെ ജോലിയിൽ മുഴുകിയിരുന്നത്. പതിയിരിക്കുന്ന അപകടം അറിയാതെ അവർ വെടിക്കെട്ടിനെപ്പറ്റി വാചാലരായി. ജോലി ചെയ്യുന്നവരിൽ സിനിമയിലെ മേക്കപ്പ് വിഭാഗത്തിൽ‌ ഉള്ളവർ മുതൽ ബസ് കണ്ടക്ടർ വരെയുണ്ടായിരുന്നു. പൂതി കയറിയാണ് ഈ ജോലിയ്ക്ക് എത്തിയതെന്നും ഇതൊരു വിശ്വാസമാണെന്നും ഭയമില്ലെന്നുമാണ് ബസ് കണ്ടക്ടറായ കണ്ണൻ പറഞ്ഞത്. ദൃശ്യങ്ങൾ പകർത്തി മനോരമ ഓൺലൈൻ സംഘം മടങ്ങിയതിനു പിന്നാലെയാണ് അപകട വാർത്തയെത്തുന്നത്.


Source link

Back to top button