test del 5 copy of del 3
ഷാജിയുടെ ജീവൻ രക്ഷിച്ചത് ഉച്ചയൂണ്, ‘ഉയിരും കയ്യിലെടുത്ത് ഓടി’ ഭവാനി; ഇവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂർ ∙ വെടിക്കെട്ടുപുരയിൽ ഇന്നലെ ഉച്ചയ്ക്കു രണ്ടരവരെ ജോലിചെയ്ത ഇരുനിലംകോട് സ്വദേശി കരുപ്പാൽ വീട്ടിൽ ഷാജി (40) രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രം. രണ്ടരയ്ക്ക് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്കു പോയി. തിരിച്ചെത്തുംമുൻപാണു വെടിക്കെട്ടുപുരയ്ക്കു തീപിടിച്ചതും ഒപ്പമുണ്ടായിരുന്നവർ മരിച്ചതും. 11 വർഷമായി വെടിക്കെട്ടു നിർമാണരംഗത്ത് ഷാജി ജോലിചെയ്യുന്നു. മരുന്നു നിറയ്ക്കുന്ന ജോലിയാണ് പ്രധാനമായും ചെയ്തിരുന്നത്. നാൽപതോളം തൊഴിലാളികൾ ആഴ്ചകളായി ഇവിടെ പണിയെടുക്കുന്നുണ്ടായിരുന്നെന്നു ഷാജി പറഞ്ഞു.
Source link


