test del 4 copy of del 3

ദുരന്തസ്ഥലത്തു നിന്നു കഷ്ടിച്ചു 30 മീറ്ററകലെ ‘ലൂസ്’ വെടിമരുന്നുശാല; തീപടരാതിരുന്നതു ഭാഗ്യമായി


മുണ്ടത്തിക്കോട് ∙ വെടിക്കെട്ടു ദുരന്തമുണ്ടായ പറമ്പിൽ നിന്നു കഷ്ടിച്ച് 30 മീറ്ററകലെ ‘ലൂസ്’ വെടിമരുന്നു സംഭരിച്ചുവച്ചിരുന്ന ഇഷ്ടികക്കെട്ടിടത്തിനുള്ളിലേക്കു തീപടരാതിരുന്നതു ദുരന്തത്തിന്റെ ആഘാതം കുറച്ചു. കുഴിമിന്നലും ഡൈനയുമടക്കം വെടിക്കോപ്പുകൾ നിർമിക്കാനുള്ള കരിമരുന്നു ചാക്കിലാക്കി സൂക്ഷിച്ചിരുന്നത് ഇഷ്ടിക കൊണ്ടു നിർമിച്ച ഷെഡിനുള്ളിലാണ്. വെടിക്കെട്ടുപുരകളിൽ നിന്നുമാറി പാടത്തിനരികിലാണ് ഷെഡ് നിർമിച്ചിട്ടുള്ളത്. ഇതിനരികിൽ വരെ തീയാളിയെങ്കിലും ഉള്ളിലേക്കു പടർന്നില്ല. അഗ്നിരക്ഷാ സേന കരിമരുന്നു നിർവീര്യമാക്കി തുടർ സ്ഫോടന സാധ്യത ഇല്ലാതാക്കി.  


Source link

Back to top button