test del 3

മറന്നുതുടങ്ങിയ ആ ദുരന്തം വീണ്ടും ഓർമകളിലേക്ക്; തൃശൂർ നടുങ്ങിയ ആ ദുരന്തം നടന്നത് 2006 മേയിൽ


തൃശൂർ ∙ മറന്നുതുടങ്ങിയ ആ ദുരന്തം വീണ്ടും ഓർമകളിലേക്ക്. നഗരത്തിൽനിന്ന് 5 കിലോമീറ്റർ അകലെ പാടൂക്കാടുള്ള പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ടു പുര പൊട്ടിത്തെറിച്ച് 7 പേരാണ് 2006 മേയ് 4ന് എരിഞ്ഞടങ്ങിയത്. സാംപിൾ വെടിക്കെട്ടിന്റെ തലേന്നായിരുന്നു അപകടം. സ്‌ഫോടനം നടന്ന വീട് പൂർണമായും തകർന്നു. അടുത്തുണ്ടായിരുന്ന വീടിന്റെ മേൽക്കൂര തകർന്നു. 4 കിലോമീറ്റർ അകലെയുള്ള വീടുകളുടെ ജനൽചില്ലുകൾ പോലും പൊട്ടി. വിയ്യൂർ സെൻട്രൽ ജയിൽ ആശുപത്രിയുടെ മേൽക്കൂര തകർന്നു. ശരീരഭാഗങ്ങൾ സമീപത്തെ പറമ്പുകളിലേക്ക് തെറിച്ചു. വെടിക്കെട്ടു ദിവസം ആകാശത്ത് വിരിയാനിരിക്കുന്ന അത്ഭുതങ്ങൾ ആവേശത്തോടെ വിവരിച്ച ജീവനക്കാർ പലരും അൽപസമയത്തിനകം ഇല്ലാതായ സത്യം വേദനയോടെയാണ് അന്നു മാധ്യമപ്രവർത്തകർ പങ്കുവച്ചത്. രക്ഷാപ്രവർത്തകരുടെ ധൈര്യവും സംയമനവും അന്നും തൃശൂർ കണ്ടു. പരിമിതികളിൽ വീർപ്പുമുട്ടുന്ന ആശുപത്രികളിൽ, ആരോഗ്യപ്രവർത്തകർ തോളോടുതോൾ ചേർന്നുനിന്നു. ദുരന്തം അന്നു വൻ ചർച്ചകൾക്കു വഴിവച്ചു. ഇനിയൊരു പാളിച്ചയുണ്ടാവാത്ത വിധം മുൻകരുതലുകളുണ്ടാകുമെന്ന് ബന്ധപ്പെട്ടവർ ആവർത്തിച്ചുറപ്പിച്ചു. 2006 ലെ അപകടം അവസാനത്തേതാകുമെന്ന് എല്ലാവരും കരുതി. എന്നിട്ടും…


Source link

Back to top button