test del 4 copy of del 3
അവർ പറഞ്ഞു: ‘യുദ്ധകാലത്ത് സ്നേഹത്തിന്റെ സന്ദേശം നൽകാൻ ഹൃദയം വിരിയുന്നൊരു സ്പെഷൽ അമിട്ട് ഞങ്ങൾ ഒരുക്കിയിട്ടുണ്ട്.’; പക്ഷേ…

നാടു പൊള്ളിക്കുന്ന വേനൽനേരം, മനം കുളിർപ്പിക്കുന്ന ബഹുവർണ സൂര്യകാന്തിപ്പൂക്കൾ ഒരുക്കുന്ന തിരക്കിലായിരുന്നു അവർ. കരിമുരന്നുപുരണ്ടിട്ടും സന്തോഷം തെളിഞ്ഞ മുഖങ്ങൾ ഞങ്ങളോടു പറയാതെ പറഞ്ഞു, വെടിക്കെട്ടിന് ഒരുക്കിവച്ചിട്ടുണ്ട് വിസ്മയങ്ങൾ. ഹൃദയാകൃതിയിലുള്ള ഒരു സ്പെഷൽ അമിട്ടിനെക്കുറിച്ചു മാത്രം അവർ ഞങ്ങളോടു പറഞ്ഞു! പിക്ചർ എഡിറ്റർ ഉണ്ണി കോട്ടയ്ക്കലും ഞാനും ഇന്നലെ രാവിലെ പതിനൊന്നോടെയാണ് മുണ്ടത്തിക്കോട് കുട്ടംകുളം പാടശേഖരത്തുള്ള തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണ സ്ഥലത്തെത്തിയത്. 24നു രാത്രിയിലുള്ള സാംപിൾ വെടിക്കെട്ടിനും 26ന് തൃശൂർ പൂരാഘോഷങ്ങൾക്കു പിന്നാലെ പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടിനും തിരുവമ്പാടി കരുതിവച്ചിരിക്കുന്ന വെടിക്കെട്ടിന്റെ ചിത്രങ്ങളും വിവരങ്ങളുമെടുക്കാനുള്ള യാത്ര. നാൽപതുകാരൻ രാജേഷ് വെടിക്കോപ്പ് നിർമാണത്തിലാണ്. ഉണ്ണിയേട്ടൻ വെറുംകയ്യോടെയാണോ വന്നതെന്ന നിറഞ്ഞ ചിരിയോടെയുള്ള, പരിചയം പുതുക്കിയുള്ള രാജേഷിന്റെ ചോദ്യം. ക്യാമറയിൽ രാജേഷിന്റെ ചിത്രം പകർത്തിക്കൊണ്ടു തന്നെ ഉണ്ണി കോട്ടയ്ക്കലിന്റെ മറുപടി ‘അടുത്ത അവസരത്തിലാകാം.’ അടുത്തൊരവസരം കാത്തിരിപ്പില്ലെന്നു ഞങ്ങൾ അറിയുന്നില്ലല്ലോ? പിന്നാലെ അടുത്ത വെടിക്കെട്ട് ഒരുക്കങ്ങളുടെ സമീപത്തേക്ക് നീങ്ങി. പലയിടത്തായി വാർത്താ ചാനലുകളുടെ റിപ്പോർട്ടർമാരുടെയും വിഡിയോഗ്രഫർമാരുടെയും തിരക്ക്. അവർ ചിത്രീകരണം തുടരുന്നതിനിടെ ഉണ്ണി കോട്ടയ്ക്കൽ പതിവുപോലെ ചിത്രങ്ങളെടുത്തു മതിയാവാതെ നിന്നു. അപ്പോഴേക്കും തിരുവമ്പാടിക്കായി വെടിക്കെട്ട് ഒരുക്കുന്ന ലൈസൻസി മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷ് എത്തി. അവിടെ ഗുണ്ടുകളുടെയും അമിട്ടുകളുടെയും നിർമാണം. എല്ലാവരും ഒരുമിച്ചുള്ള ചിത്രം വേണമെന്നു പറഞ്ഞതോടെ ശശിധരൻ തൊഴിലാളികളെ വിളിച്ച് പടമെടുപ്പിച്ചു. വലിയ അമിട്ടുകൾക്കു തൊട്ടടുത്തായി ഞങ്ങൾ. സമീപത്തുള്ള ചെറിയ വാഴത്തോപ്പിലെ വാഴകളിലൊന്നിൽ പഴുത്തു തുടങ്ങിയ പഴക്കുല തൂക്കിയിട്ടിട്ടുണ്ട്.
Source link


