NATIIONAL

‘വൈഭവ് സൂര്യവംശിയുടെ ബാറ്റിൽ എഐ ചിപ്പുണ്ട്, ലാബിൽ അയച്ച് പരിശോധിക്കണം’; ആവശ്യം പാക്കിസ്ഥാനിൽനിന്ന്


ലഹോർ∙ ഇന്ത്യൻ‍ പ്രീമിയർ ലീഗിൽ വൈഭവ് സൂര്യവംശി തകർപ്പൻ ബാറ്റിങ് തുടരുന്നതിനിടെ വിചിത്രമായ ആവശ്യമുയർത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസ്. വൈഭവ് സൂര്യവംശിയുടെ ബാറ്റിൽ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ചിപ്പുണ്ടെന്നും ഇതു പരിശോധിക്കാൻ അദ്ദേഹത്തെ ലാബിലേക്ക് അയക്കണമെന്നും നൗമൻ ഒരു ചര്‍ച്ചയ്ക്കിടെ പ്രതികരിച്ചു. തമാശരൂപത്തിലാണ് പാക്ക് ക്രിക്കറ്റ് നിരീക്ഷകൻ പ്രതികരിച്ചതെങ്കിലും ഇതു സമൂഹമാധ്യമത്തിൽ വലിയ ചർച്ചകൾക്കാണു വഴിയൊരുക്കിയത്. ഐപിഎൽ 2026 സീസണിൽ ഇതുവരെ 357 റൺസടിച്ച വൈഭവ് റൺവേട്ടക്കാരിൽ രണ്ടാമതുണ്ട്.കഴിഞ്ഞ ഐപിഎലിന്റെ കണ്ടെത്തലായ വൈഭവ്, സഞ്ജു സാംസണു പരുക്കേറ്റതോടെയാണ് ആദ്യമായി രാജസ്ഥാൻ റോയൽസ് പ്ലേയിങ് ഇലവനിൽ വരുന്നത്. കഴിഞ്ഞ സീസണിൽ സെഞ്ചറിയുൾപ്പടെ നേടി തിളങ്ങിയതോടെ രാജസ്ഥാന്റെ വിശ്വസ്തനായി. സഞ്ജു ടീം വിട്ടതോടെ 2026 സീസണിൽ വൈഭവും യശസ്വി ജയ്സ്വാളുമാണ് രാജസ്ഥാന്റെ ഓപ്പണർമാർ. ഇരുവരും നൽകുന്ന തുടക്കമാണ് രാജസ്ഥാന്റെ ഏറ്റവും വലിയ കരുത്ത്. 2026 സീസണിൽ ഒരു സെഞ്ചറിയും രണ്ട് അർധ സെഞ്ചറികളും ഇതിനകം സ്വന്തമാക്കിയ വൈഭവ്, ഐപിഎലിൽ ടോപ് സ്കോററാകാനുള്ള പോരാട്ടത്തിലും മുന്നിലുണ്ട്. നിലവിൽ രണ്ടാമതുള്ള താരം കെ.എൽ. രാഹുൽ, വിരാട് കോലി, അഭിഷേക് ശർമ തുടങ്ങിയ സൂപ്പർ താരങ്ങളോടാണു മത്സരിക്കുന്നത്.


Source link

Back to top button