ഹൈന്ദവ ശ്മശാനം കടൽ തീരമായി മാറി; നീല കടലും കറുകറുത്ത മണലുമുള്ള ഭയപ്പെടുത്തുന്ന ബീച്ച്

കടലും കടൽ തീരങ്ങളും ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. സായാഹ്നങ്ങളിൽ ഒറ്റയ്ക്കും പ്രിയപ്പെട്ടവർക്കൊപ്പവും സ്വർണനിറത്തിലെ മണലിലൂടെ നടക്കാനും മിക്കവർക്കും ഇഷ്ടമായിരിക്കും. എന്നാൽ സ്വർണനിറത്തിന് പകരം കറുത്ത മണലിലൂടെ കടലിന് ഓരം ചേർന്ന് നടക്കുന്നത് ആലോചിച്ചുനോക്കൂ. തിരകൾ സാധാരണമായി തോന്നുമെങ്കിലും ഈ തീരത്തിന് അസ്വാഭാവികമായ ഒരു മുഖമുണ്ട്. ഇന്ത്യയിലെ ഏറ്റവും ദുരൂഹമായ കടൽ തീരമായ ദമാസ് ബീച്ച് ആണിത്. ഗുജറാത്തിലാണ് ഈ തീരമുള്ളത്.
സൂറത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയായി ദമാസ് കാണാം. കറുത്ത നിറത്തിലെ മണലാണ് ഈ തീരത്തിന് ദുരൂഹമുഖം നൽകുന്നത്. ഇന്ത്യയിൽ പ്രേതബാധയുണ്ടെന്ന് വിശ്വസിക്കുന്ന സ്ഥലങ്ങളിൽ ഒന്നുകൂടിയാണ് ദമാസ് ബീച്ച്. ഒരു കാലത്ത് ഈ ബീച്ച് ഹൈന്ദവ ശ്മശാനമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
സൂര്യാസ്തമയത്തിനുശേഷം ഈ കടൽ തീരത്ത് അടക്കിപ്പിടിച്ച സംസാരങ്ങൾ കേൾക്കാമെന്നും നാട്ടുകാർ പറയുന്നു. ആരോ വീക്ഷിക്കുന്നതായുള്ള അനുഭവമുണ്ടാവും. വിജയമായ സ്ഥലത്തേയ്ക്ക് നോക്കി നായ്ക്കൾ ഭീകരമായി കുരയ്ക്കും. ഇവിടെനിന്ന് ആളുകളെ കാണാതായിട്ടുണ്ടെന്നും കഥകളുണ്ട്.
ദമാസ് തീരത്തെ മറ്റൊരാകർഷണം വ്യത്യസ്തവും രുചികരവുമായ ഭക്ഷണമാണ്. തീരത്തിന് സമീപത്തെ കടകളിൽ നിന്ന് ബജി, പാവ് ബാജി, ഗുജറാത്തി പലഹാരങ്ങൾ, തേങ്ങാവെള്ളം എന്നിവ ആസ്വദിച്ച് കഴിക്കാം.
Source link


