CINEMA

‘വീട്ടിൽ   ഒരു ചെറിയ ഹൃദയമിടിപ്പ്  കൂടി  എത്തുന്നു’; മകനൊരു കൂട്ട് വരുന്നുവെന്ന് നടി അമല പോൾ


പുതിയ സന്തോഷ വാർത്ത പങ്കുവച്ച് നടി അമല പോൾ. വീട്ടിൽ പുതിയൊരു കുഞ്ഞതിഥിയെത്തുന്ന സന്തോഷമാണ് നടി പങ്കുവച്ചത്. സഹോദരൻ അഭിജിത്ത് പോളിന്റെ ഭാര്യ അൽക്ക കുര്യൻ ഗർഭിണിയാണെന്ന വിവരമാണ് സമൂഹമാദ്ധ്യമത്തിലൂടെ താരം അറിയിച്ചത്. അനുജന്റെയും ഭാര്യയുടെയും പ്രഗ്നൻസി വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് അഭിജിത്ത്. ‘ലൈല ഓ ലൈല’ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ‘ഞങ്ങളുടെ വീട്ടിൽ ഒരു ചെറിയ ഹൃദയമിടിപ്പ് കൂടി എത്തുന്നു. പാർട്ട്‌ണർ ഇൻ ക്രൈമിനെ കാണാൻ ഇളൈ കാത്തിരിക്കുകയാണ്. പുതിയ മാതാപിതാക്കൾക്ക് ഏറ്റവും സന്തോഷകരമായ യാത്ര ആശംസിക്കുന്നു’- എന്ന കുറിപ്പോടെയാണ് അമല പോൾ വീഡിയോ പങ്കുവച്ചിരിക്കുന്നത്.


Source link

Back to top button