CINEMA
‘ഫിറോസ് പറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത്, അവിഹിതം താൽക്കാലിക ലാഭം; അനുഭവിക്കുക തന്നെ ചെയ്യും’

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന വിവാഹേതര ബന്ധങ്ങളെക്കുറിച്ചും ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നവർ അകപ്പെടുന്ന വിവാദങ്ങളെക്കുറിച്ചും സംവിധായകൻ ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു. അവിഹിതം എന്നത് താൽക്കാലിക ലാഭവും ശ്വാശ്വതം നഷ്ടവുമാണ്. ഒരു നിമിഷത്തെ സുഖത്തിന് വേണ്ടി തലതാഴ്ത്തി നിൽക്കേണ്ടി വരുന്ന അവസ്ഥയേക്കാൾ വലിയ ദുരന്തമില്ലെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ആലപ്പി അഷ്റഫ് കണ്ടതും കേട്ടതും എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്. ആലപ്പി അഷ്റഫിന്റെ വാക്കുകളിലേക്ക്
‘ചലച്ചിത്ര അക്കാദമി എൽഡിഎഫ് സർക്കാരിന് എന്നും തലവേദന അക്കാദമിയായിരുന്നു. പല പ്രഗൽഭ വ്യക്തികളും അതിന്റെ ചെയർമാൻ സ്ഥാനം അലങ്കരിച്ചു. എന്നാൽ അവരിൽ പലരും ആ ചെയറിനെ കളങ്കപ്പെടുത്തി കിംവദന്തികളും കോലാഹലങ്ങളും സൃഷ്ടിച്ചാണ് ഇറങ്ങിപ്പോയത്. പത്ത് വർഷം കൊണ്ട് ആ ചെയർ അലങ്കരിച്ചിരുന്നവരുടെ അരമന രഹസ്യങ്ങൾ അങ്ങാടിയിൽ പാട്ടായി. പലരും മുഖംമൂടി ധരിച്ച മാന്യന്മാരായിട്ടാണ് ആ കസേരയിൽ ഇരുന്നതെന്നാണ് കാലം തെളിയിച്ചു.
Source link


