CINEMA
ഗ്യാങ്സ്റ്റർ കോമഡിയുമായി നിവിൻ പോളിയും വിപിൻദാസും

നിവിൻ പോളി നായകനായി വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നത് ഗ്യാങ് സ്റ്റർ കോമഡിയിൽ. ഡോ. അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. എസ്. അനന്തു നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം ആണ് നിവിൻ പോളി, വിപിൻദാസ് ചിത്രം . ഇതാദ്യമായാണ് നിവിൻ പോളിയും വിപിൻദാസും ഒരുമിക്കുന്നത്. പൃഥ്വിരാജും 60ലധികം പുതുമുഖങ്ങളും ഒരുമിക്കുന്ന സന്തോഷ് ട്രോഫി പൂർത്തിയാക്കിയശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് നിവിൻ പോളി സിനിമ.അതേസമയം, ബത്ലഹേം കുടുംബ യൂണിറ്റിന്റ അഭിനയിക്കുകയാണ് നിവിൻ പോളി. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ബത്ലഹേം കുടുംബയൂണിറ്റ് അവസാന ഘട്ട ചിത്രീകരണം ഗോവയിൽ നടക്കുകയാണ്. മമിത ബൈജു നായികയായി എത്തുന്ന ബത്ലഹേം കുടുംബ യൂണിറ്റ് ഓണത്തിന് തിയേറ്ററുകളിൽ എത്തും. ബത്ലഹേം കുടുംബ യൂണിറ്റിനുശേഷം അൽഫോൻസ് പുത്രന്റെ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് നിവിൻ പോളി.പ്രേമത്തിനുശേഷം നിവിൻ പോളിയും അൽഫോൻസ് പുത്രനും ഒരുമിക്കുന്ന ചിത്രം ഏറെ പ്രതീക്ഷ നൽകുന്നു. അൽഫോൻസ് പുത്രൻ ചിത്രത്തിനുശേഷം അഖിൽ സത്യന്റെ ചിത്രം ആണ് നിവിൻ പോളിയെ കാത്തിരിക്കുന്നത്. ബ്ലോക്ക് ബസ്റ്ററായ സർവ്വം മായയ്ക്കു ശേഷം നിവിൻ പോളിയും അഖിൽ സത്യനും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഇതിനുശേഷമായിരിക്കും വിപിൻദാസ് ചിത്രം. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും എന്നാണ് വിവരം. നിർമ്മാണം : ഡോ. അനന്തു എന്റർടെയ്ൻമെന്റ്സ്
Source link


