test del 5 copy of del 3
വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: സ്വകാര്യ ഹർജിക്ക് ഇടക്കാല സ്റ്റേ; വ്യാജരേഖയുണ്ടാക്കിയെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം ∙ കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ ശൈശവ വിവാഹം നടത്തിയ കേസിന്റെ തുടർ നടപടികൾക്ക് ഇടക്കാല സ്റ്റേ. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റേതാണ് ഉത്തരവ്. സംഭവത്തിൽ മധ്യപ്രദേശിലും കേസുള്ളതിനാൽ ആ കേസിന്റെ വിശദാംശങ്ങൾ അറിയാനായി മധ്യപ്രദേശ് പൊലീസിൽ നിന്നു കോടതി റിപ്പോർട്ട് തേടി. കേസ് മേയ് ഇരുപതാം തീയതിയിലേക്ക് മാറ്റിവച്ചു. വിവാഹ സമയത്ത് പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിരുന്നു എന്ന് ബോധിപ്പിക്കുന്നതിനുള്ള രേഖകൾ കോടതിയിൽ ഹാജരാക്കി. 2015 മേയ് 20ന് പെൺകുട്ടിക്ക് ഏഴു വയസ് പ്രായമുണ്ടായിരുന്ന സമയത്തെ പഴയ ആധാർ കാർഡ്, 2026 ജനുവരി 6-ലെ പുതുക്കിയ ആധാർ കാർഡ്, വോട്ടർ ഐഡി, പാൻ കാർഡ്, റേഷൻ കാർഡ്, വോട്ടേഴ്സ് ലിസ്റ്റിൽ പേര് ഉൾപ്പെടുത്തിയിരിക്കുന്നതിന്റെ രേഖകൾ, ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് എന്നിവ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ. കെ. അജിത്ത് പ്രസാദ് ഹാജരായി.
Source link


