test del 4 copy of del 3
‘വീട്ടിലേക്കുള്ള വഴിയിൽ 50 അടി അകലെ കാട്ടാന; നിലവിളിച്ചുകൊണ്ടു വീട്ടിനുള്ളിലേക്കു ഓടിക്കയറി’

ഇരിട്ടി ∙ ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന ജീവനെടുത്ത എ.എസ്.അനീഷിന്റെ വീട്ടുമുറ്റത്ത് വീണ്ടും മോഴയാനയുടെ പരാക്രമം. അനീഷിന്റെ അച്ഛൻ സോമൻ മൂപ്പൻ, അമ്മ കറുത്ത, അനീഷിന്റെ സഹോദരൻ ബിനീഷ്, ബിനീഷിന്റെ ഭാര്യ ബിന്ദു എന്നിവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം രാവിലെ 7ന് ആണ് അനീഷിന്റെ വീട്ടുമുറ്റത്ത് ആക്രമണ സ്വഭാവത്തോടെ മോഴയാന വീണ്ടുമെത്തിയത്.മോഴയാന പിന്നീട് സോളർ തൂക്കുവേലി തകർക്കുകയും ചെയ്തു. ആറളം വനം ആർആർടി അധികൃതരും അനീഷിന്റെ വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27ന് ആണ് ബ്ലോക്ക് 10ലെ കോട്ടപ്പാറ ഇഞ്ചിമുക്കിൽ ഭാര്യയുടെയും മകന്റെയും മുന്നിൽ അനീഷിനെ ആന നിലത്തടിച്ചുകൊന്നത്. സംഭവത്തിൽ പ്രദേശവാസികളുടെ വൻ പ്രതിഷേധം ഉയരുകയും കാട്ടാനക്കൂട്ടത്തെ പ്രതിരോധിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് അധികൃതർ ഉറപ്പുനൽകുകയും ചെയ്തിരുന്നെങ്കിലും ആനമതിൽ നിർമാണംപോലും ഇഴഞ്ഞാണ് നീങ്ങുന്നത്.
Source link


