CINEMA

 വിഷുദിന  പോസ്റ്ററിൽ  ശ്രീകൃഷ്ണന്  മുന്നിൽ  കുഴിമന്തി; ഹോട്ടലുടമ അറസ്റ്റിൽ


ആലപ്പുഴ: മന്തിക്കടയുടെ വിഷുദിന പോസ്റ്റർ വിവാദമായതിന് പിന്നാലെ ഹോട്ടലുടമ അറസ്റ്റിൽ. ചേർത്തലയിലാണ് സംഭവം. ചേർത്തല മെഹർ മന്തിക്കട ഉടമ അർഷാദാണ് അറസ്റ്റിലായത്. വിഷുദിന പോസ്റ്ററിൽ ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി ഉള്ളതാണ് വിവാദമായത്. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ പോസ്റ്റർ പുറത്തുനിന്ന് ഒരാളെക്കൊണ്ടാണ് ചെയ്യിച്ചതെന്നും തന്റെ അറിവോടെയല്ലെന്നുമാണ് ഹോട്ടലുടമ പറയുന്നത്. വിവാദ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിട്ടില്ല. പകരം മറ്റൊരു പോസ്റ്റർ തയ്യാറാക്കിയിരുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അർഷാദ് പറഞ്ഞു.


Source link

Back to top button