test del 3
വിവാഹ ഹാളിൽ ബഹളം വച്ചത് ചോദ്യം ചെയ്തതിന് യുവാവിന്റെ പല്ല് അടിച്ചു കൊഴിച്ചു; പ്രതികൾ പിടിയിൽ

കോഴിക്കോട് ∙ വിവാഹ ഹാളിൽ ബഹളം വച്ചത് ചോദ്യം ചെയ്തതിന് യുവാവിന്റെ പല്ല് അടിച്ചു കൊഴിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കല്ലൂത്താൻ കടവ് ഫ്ലാറ്റിലെ താമസക്കാരായ രാഗേഷ് ബാബു (18), വിഷ്ണു (23), കിരൺ ശങ്കർ (19), അജയ് (18) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.ഗോവിന്ദപുരം കാവിൽ താഴം, കല്ലൂത്താൻ കടവ്, മുണ്ടിക്കൽ താഴം എന്നിവിടങ്ങളിൽ വച്ച് കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മാരായ പ്രദീപ്, രഗേഷ്, സജേഷ് കുമാർ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുമിത് ചാൾസ്, ഷിബു, സിവിൽ പൊലീസ് ഓഫിസർ ജിതിൻ എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
Source link


