LATEST

വട്ടിയൂർക്കാവിൽ കെ മുരളീധരന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് 5,001 രൂപ സമ്മാനം


തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 5,001 രൂപ സമ്മാനം പ്രഖ്യാപിച്ച് തെന്നല ബാലകൃഷ്‌ണപിള്ള ഫൗണ്ടേഷൻ. ഫൗണ്ടേഷൻ ചെയർമാൻ കാച്ചാണി സനിൽ ആണ് പ്രഖ്യാപനം നടത്തിയത്. വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരനും എൽഡിഎഫ് സ്ഥാനാർത്ഥിയായി വി കെ പ്രശാന്തും എൻഡിഎ സ്ഥാനാർത്ഥിയായി ആർ ശ്രീലേഖയുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. വട്ടിയൂർക്കാവ് ഇടതിനൊപ്പം തന്നെ നിൽക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് ശേഷമുള്ള എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിന്റെ പ്രതികരണം. വട്ടിയൂർക്കാവിൽ പാർട്ടി വോട്ടുകൾ മാത്രമല്ല, വ്യക്തിപരമായ വോട്ടുകളും പ്രധാനമാണ്. എൽഡിഎഫിന്റെ വോട്ട് കൂടാതെ സിറ്റിംഗ് എംഎൽഎ എന്ന രീതിയിൽ തനിക്ക് വ്യക്തിപരമായി വോട്ടുകൾ ലഭിക്കുമെന്നും ബിജെപി ഇവിടെ നിശബ്‌ദമായിരുന്നുവെന്നും വി കെ പ്രശാന്ത് പറഞ്ഞിരുന്നു.


Source link

Back to top button