test del 3
നേമത്തും തിരുവനന്തപുരത്തും ചെയ്യാത്ത വോട്ട് ആരെ ചതിക്കും?; തിരുവനന്തപുരത്ത് ആകെ ആശങ്ക

തിരുവനന്തപുരം ∙ സംസ്ഥാനത്താകെ 71 മണ്ഡലങ്ങളിൽ 2021നെ അപേക്ഷിച്ചു പോൾ ചെയ്ത വോട്ടർമാരുടെ എണ്ണം കുറഞ്ഞതിൽ 9 മണ്ഡലങ്ങൾ തിരുവനന്തപുരത്ത്. ഇവ ഉൾപ്പെടെ ജില്ലയിലെ 14 മണ്ഡലങ്ങളിലും പോളിങ് ശതമാനം കാര്യമായി ഉയർന്നെങ്കിലും പോൾ ചെയ്ത വോട്ടർമാരുടെ എണ്ണം ഈ 9 മണ്ഡലങ്ങളിലും താഴേക്കാണ്. കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, അരുവിക്കര, പാറശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിൻകര എന്നീ മണ്ഡലങ്ങളിലാണു പോളിങ് ഇടിഞ്ഞത്. ഇതിൽ നേമം, തിരുവനന്തപുരം മണ്ഡലങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികൾക്കു ലഭിച്ച ഭൂരിപക്ഷത്തെക്കാൾ കൂടുതലാണ്, പോൾ ചെയ്ത വോട്ടിലുണ്ടായ കുറവ്.തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ എസ്ഐആറിന്റെ ഭാഗമായി ശരാശരി 40,000 വോട്ടുകൾ പട്ടികയിൽനിന്നു നീക്കം ചെയ്തതിനു പുറമേയാണു പോളിങ്ങിലും വൻ ഇടിവുണ്ടായത്. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളിലാണു പോൾ ചെയ്ത വോട്ടുകളുടെ വർധന. ഓരോ മണ്ഡലത്തിലും 697 മുതൽ 3885 വരെ വോട്ടുകൾ കൂടി. തിരഞ്ഞെടുപ്പു കമ്മിഷൻ വോട്ട് കണക്കുകൾ അന്തിമമാക്കുമ്പോൾ എണ്ണത്തിൽ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെങ്കിലും നിലവിലെ സ്ഥിതി ഇതാണ്.
Source link


