test del 3

ഛത്തീസ്ഗഡിൽ വേദാന്ത പവർ പ്ലാന്റിൽ പൊട്ടിത്തെറി: 9 മരണം, 15 പേർക്ക് പരുക്ക്


റായ്പുർ∙ ഛത്തീസ്ഗഡിലെ ശക്തി ജില്ലയിലെ വേദാന്ത പവർ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ 9 പേർ മരിച്ചു. 15 പേർക്ക് പരുക്ക്. കൂടുതൽ പേർ കെട്ടിടത്തിനുള്ളിൽ കുടങ്ങിക്കിടക്കുന്നതായാണു വിവരം. ബോയ്‍ലർ ട്യൂബ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണു പ്രാഥമിക വിവരം. സ്ഫോടനത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണു സംഭവം. തൊഴിലാളികൾ പ്ലാന്റിനുള്ളിൽ പണിയെടുത്തോണ്ടിരിക്കവേയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ റായ്ഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‘‘അപകടത്തിൽ ഒൻപത് ആളുകൾ മരിക്കുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ റായ്ഗറിലെ ആശുപത്രിയിലേക്ക് മാറ്റി’’– എസ്‍പി പ്രഫുൽ താക്കൂർ പറഞ്ഞു.


Source link

Back to top button