test del 4 copy of del 3

‘ലോൺ ആപ്പിന്റെ മറവിൽ അധ്യാപകരേയും കോളജിനേയും രക്ഷപ്പെടുത്താൻ ശ്രമം; പരാതികൾ പരിഗണിക്കുന്നില്ല’


കണ്ണൂർ ∙ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിസ്ഥാനത്തുള്ള അധ്യാപകരേയും കോളജിനേയും ലോൺ ആപ്പിന്റെ മറവിൽ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. നിതിൻ രാജിന്റെ മരണം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണവും പ്രതികളുടെ അറസ്റ്റും ആവശ്യപ്പെട്ട് കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തുടങ്ങിയ കാലം മുതൽ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് നിയമ ലംഘനങ്ങളുടെയും അഴിമതിയുടെയും കേന്ദ്രമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫ്യൂഡൽ മനോഭാവമുള്ള മേധാവികളും അക്കാ‍ഡമിഷ്യൻമാരും പുലർത്തുന്ന വിവേചനങ്ങളുടേയും പീഡനങ്ങളുടേയും ഇരകളായ രോഹിത് വേമുല മുതൽ ജിഷ്ണു പ്രണോയി അടക്കമുള്ള വിദ്യാർഥികളുടെ പട്ടികയിലേക്ക് കേരളത്തിൽ നിന്നും ഒരു പേരുകൂടി ചേർക്കപ്പെടുന്നത് നാടിന് അപമാനമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഉണ്ടാകണം’ – പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു.


Source link

Back to top button