test del 4 copy of del 3
രണ്ടും കൽപിച്ച് സന്തോഷ് 60 അടി താഴ്ചയുള്ള കിണറ്റിലിറങ്ങി, മൂർഖനെ പുറത്തെടുക്കാൻ

നിലമ്പൂർ ∙ വീട്ടുമുറ്റത്തെ 60 അടി താഴ്ചയുള്ള കിണറ്റിൽ വീണ മൂർഖനെ വനം ദ്രുത പ്രതികരണ സേന (ആർആർടി) പുറത്തെടുത്തു. സേനയിലെ സ്നേക്ക് റെസ്ക്യൂ വാച്ചർ എൻ.എസ്.സന്തോഷ് കിണറ്റിലിറങ്ങിയാണു പാമ്പിനെ പുറത്തെടുത്തത്. വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ സിപിഒ പി.സി.പ്രസീതയുടെ വീട്ടിലെ കിണറ്റിലാണു പാമ്പ് വീണത്. ഇതോടെ 3 ദിവസമായി കുടുംബത്തിനു കുടിവെള്ളം മുടങ്ങിയിരുന്നു. തുടർന്ന് ആർആർടിയെ വിവരമറിയിച്ചു.മൂർഖൻ അവശനായിരുന്നിട്ടും റിങ്ങിനിടയിലും വെള്ളത്തിലും ശൗര്യം കാണിച്ചെങ്കിലും അൽപസമയത്തെ പരിശ്രമംകൊണ്ടു പിടികൂടി ചാക്കിലാക്കി. ഇലകളും മറ്റും നീക്കി വെള്ളം ശുചീകരിച്ച ശേഷമാണ് സന്തോഷ് തിരികെ കയറിയത്. കിണറിന്റെ മുകൾഭാഗത്ത് സുരക്ഷാ ഭിത്തിയായി 3 റിങ്ങുകളുണ്ട്. ഈർപ്പം തേടിയെത്തിയ പാമ്പ് റിങ്ങിനു മീതെ ഇഴയവേ കിണറിൽ പതിച്ചതാകാമെന്നു സംഘം പറഞ്ഞു. ആർആർടി ഓഫിസിൽ എത്തിച്ച് നിരീക്ഷിച്ച ശേഷം മൂർഖനെ ഉൾവനത്തിൽ തുറന്നുവിട്ടു.
Source link


