test del 4 copy of del 3
‘രക്ഷാപ്രവർത്തകന്റെ’ പീഡനം: അന്വേഷിക്കാൻ ഡിവൈഎസ്പി; പൊലീസ് മൊഴിയെടുക്കും

ആലപ്പുഴ ∙ അർധരാത്രി കായംകുളത്തു വാഹനാപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷാപ്രവർത്തനത്തിനെന്ന വ്യാജേനയെത്തി വ്യാപാരിനേതാവ് പീഡിപ്പിച്ച കേസിൽ അന്വേഷണത്തിന് കായംകുളം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ച സംഭവിച്ചോയെന്നും ഡിവൈഎസ്പി പരിശോധിക്കും.കേസിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സവാദിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇയാൾ ആശുപത്രിയിൽ വച്ചു ഭീഷണിപ്പെടുത്തിയെന്നു യുവതി പരാതിപ്പെട്ട സാഹചര്യത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തും.
Source link


