test del 5 copy of del 3
മുഖ്യമന്ത്രിയുടെ മുഖമുള്ള ഹോഡിങ്ങുകളില്ല; സ്ഥാനാർഥികളുടെയും നേതാക്കളുടെയും ചിത്രം പതിച്ച ഫ്ലെക്സില്ല.. ഇവിടെ ഇങ്ങനെയാണ്..!

രാജകുമാരി ∙ മുഖ്യമന്ത്രിയുടെ മുഖമുള്ള കൂറ്റൻ ഹോഡിങ്ങുകളില്ല, സ്ഥാനാർഥികളുടെയും നേതാക്കളുടെയും ചിത്രം പതിച്ച ഫ്ലെക്സ് ബോർഡുകളില്ല, പോസ്റ്ററില്ല… ഇങ്ങനെയാണു ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ തേനി ജില്ലയിലുൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം. തമിഴ്നാട്ടിൽ പ്രചാരണത്തിന്റെ ഭാഗമായുള്ള ഫ്ലെക്സ്, ഹോഡിങ്സ് എന്നിവയ്ക്കു കർശന നിയന്ത്രണമാണു തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റർ, അഭ്യർഥന, സ്ലിപ് എന്നിവയ്ക്കു നിരോധനമില്ലെങ്കിലും വളരെക്കുറച്ചു മാത്രമേ ഇതാെക്കെയുള്ളൂ. കോർപറേഷൻ, മുനിസിപ്പാലിറ്റി, ടൗൺ പഞ്ചായത്തുകളിൽ ചുമരെഴുത്തിനും നിയന്ത്രണമുണ്ട്.
Source link


