LATEST
മിൽമ പാലിന് വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കും. ലിറ്ററിനു നാലുരൂപ വരെ കൂട്ടാനാണ് നീക്കം. വിഷയത്തിൽ 29നു ചേരുന്ന ഡയറക്ടർ ബോർഡ് യോഗം തീരുമാനമെടുക്കും. വില വർദ്ധന അനിവാര്യമാണെന്നും മിൽമയ്ക്ക് അതിനുള്ള അധികാരമുണ്ടെന്നും ചെയർമാൻ കെ.എസ്.മണി പറഞ്ഞു. സർക്കാരിന്റെ കൂടി അഭിപ്രായം തേടിയ ശേഷമാകും നടപ്പാക്കുക. വിലവർദ്ധന ചൂണ്ടിക്കാട്ടി മിൽമ സർക്കാരിനു വീണ്ടും കത്തുനൽകും. നേരത്തെ നൽകിയ കത്തിനു വ്യക്തമായ മറുപടി സർക്കാരിൽ നിന്ന് കിട്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് മറുപടി വൈകിയത്. മൂന്ന് വർഷമായി പാലിന് വില കൂട്ടിയിട്ടില്ല. വില കൂട്ടാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും കെ.എസ്.മണി പറഞ്ഞു.
Source link


