test del 4 copy of del 3

കൂലിയില്ലാ ജോലി; 3 നേരം ഒരേ ഭക്ഷണം, കർണാടകയിൽ മലയാളികളടക്കം 18 പേരെ രക്ഷിച്ചു


കാസർകോട് ∙ കർണാടകയിലെ ഹാസനിൽ കൃഷിയിടത്തിൽ അടിമവേല ചെയ്യാൻ നിർബന്ധിതരായ 2 മലയാളികളുൾപ്പെടെ 18 പേരെ കർണാടക പൊലീസും റവന്യു വകുപ്പും ചേർന്ന് രക്ഷപ്പെടുത്തി. കൂലിയോ മതിയായ ഭക്ഷണമോ നൽകാതെ തൊഴിലാളികളെ കൃഷിടത്തിനു സമീപത്തെ ഷെഡിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. കാസർകോട് പുത്തിഗെ വികാസ് നഗർ സ്വദേശി ഉദയൻ, കൊല്ലം സ്വദേശി അനിൽ എന്നിവരാണ് സംഘത്തിലെ മലയാളികൾ.ഉദയൻ ഉൾപ്പെടെ 5 പേർ ജോലിക്കെത്തുമ്പോൾ മറ്റു 13 പേർ അവിടെയുണ്ടായിരുന്നു. ഇവരിൽനിന്ന് കർണാടക സ്വദേശിയായ ഒരാൾ രക്ഷപ്പെട്ടു പുറത്തെത്തുകയും അയാളുടെ അമ്മ പൊലീസിൽ പരാതി നൽകുകയും ചെയ്തതിനെത്തുടർന്നാണ് മറ്റുള്ളവർ മോചിതരായത്. ജോലിചെയ്യുന്ന സമയത്ത് അൽപം നീങ്ങിനിന്നാൽപോലും വടികൊണ്ട് അടിക്കുമെന്നും മുതലാളിയുടെ പേര് നാഗാ എന്നും മരുമകന്റെ പേര് മോനിഷ് എന്നും കേട്ടതായും ഉദയൻ പറഞ്ഞു.


Source link

Back to top button