test del 5 copy of del 3
‘പ്രണയനൈരാശ്യം’; പീഡിപ്പിച്ചത് 180 പെൺകുട്ടികളെ, അമരാവതിയെ ഞെട്ടിച്ച അയാൻ

മുംബൈ ∙ നാഗ്പുരിനടുത്ത് അമരാവതിയിൽ പ്രായപൂർത്തിയാകാത്ത 180 പെൺകുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ അയാൻ അഹമ്മദ് (19) പൊലീസിനു നൽകിയ മൊഴി പുറത്ത്. പ്രണയനൈരാശ്യത്തിന് പിന്നാലെയാണ് താൻ ഇത്തരമൊരു മാനസിക അവസ്ഥയിലേക്ക് മാറിയതെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.ഇൻസ്റ്റഗ്രാമിൽ അയാന് 18,000ത്തോളം ഫോളോവേഴ്സുണ്ട്. പെൺകുട്ടികളുമൊത്തുള്ള ചിത്രങ്ങൾ ഇയാൾ പങ്കുവച്ചിരുന്നു. സുഹൃത്തിന്റെ വീട് വാടകയ്ക്ക് എടുത്താണ് പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത്. അയാനും സുഹൃത്തായ ഉസർ ഖാനും തമ്മിലുണ്ടായ തർക്കമാണ് പീഡനങ്ങൾ പുറത്തെത്തിച്ചത്. അയാന്റെ ഫോണിലെ വിഡിയോകളും ചിത്രങ്ങളും ഉസർ ഖാൻ ഓൺലൈനിൽ പ്രചരിപ്പിച്ചു. തുടർന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ അയാന്റെ വീടിന്റെ അനധികൃത ഭാഗങ്ങൾ അധികൃതർ പൊളിച്ചുനീക്കി. കേസിൽ ഇതുവരെ 8 പേർ അറസ്റ്റിലായി.(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @info_Insider_എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
Source link


