test del 3
മലയാളി ദമ്പതികൾ ഉൾപ്പെട്ട സംഘത്തിന് 28 കോടിയുടെ ‘ബ്രേക് ത്രൂ പ്രൈസ് ഇൻ ഫണ്ടമെന്റൽ ഫിസിക്സ്’ പുരസ്കാരം

കോട്ടയം ∙ മലയാളി ദമ്പതികൾ ഉൾപ്പെട്ട സംഘത്തിനു ബ്രേക് ത്രൂ പ്രൈസ് ഇൻ ഫണ്ടമെന്റൽ ഫിസിക്സ് അവാർഡ്. 28 കോടിയിലധികം രൂപയുടേതാണു പുരസ്കാരം. കോട്ടയം സൗപർണികയിൽ ഡോ. സുവർണ രാമചന്ദ്രൻ, ഭർത്താവ് കണ്ണൂർ കിളിയന്തറ പൈമറ്റത്തിൽ ഡോ. ജെമിൻ ജോർജ് എന്നിവരുൾപ്പെട്ട 300 അംഗ സംഘത്തിനാണു പുരസ്കാരം. മ്യുയോൺ മാഗ്നറ്റിക് മൊമന്റിന്റെ ഏറ്റവും കൃത്യമായ അളവ് കണ്ടെത്തിയതിനാണ് അവാർഡ്. ആറ്റത്തിലെ ഇലക്ട്രോൺ പോലുള്ള കണമാണു മ്യുയോൺ. വൻ ഊർജപ്രവാഹമുള്ള കൂട്ടിയിടികളിലാണു കാന്തികസ്വഭാവമുള്ള ഇവ ഉണ്ടാകുന്നത്. എന്നാൽ 2.2 മൈക്രോ സെക്കൻഡ് മാത്രമേ ഇതു നിലനിൽക്കൂ. സിഎംഎസ് കോളജ് മുൻ വിദ്യാർഥിയായ ഡോ.സുവർണയും ഭർത്താവ് ജെമിനും ഇപ്പോൾ ബെംഗളൂരു അലയൻസ് യൂണിവേഴ്സിറ്റിയിൽ പ്രഫസർമാരാണ്.
Source link


