NATIIONAL
‘മണർകാട്ട് ഒരു പുതുപ്പള്ളി’; പോരൂ.. ക്രിക്കറ്റ് കാർണിവൽ വിളിക്കുന്നു; ഐപിഎൽ ഫാൻ പാർക്ക് ആവേശം; അറിയേണ്ടതെല്ലാം

മണർകാട് (കോട്ടയം) ∙ വിരാട് കോലിയുടെയും സഞ്ജു സാംസണിന്റെയും കിടിലൻ കളി ബിഗ് സ്ക്രീനിൽ കണ്ടാലോ? ഐപിഎൽ ആവേശം നാടുനീളെ എത്തിക്കാൻ ബിസിസിഐ സംഘടിപ്പിക്കുന്ന ഫാൻ പാർക്കിനുള്ള ഒരുക്കം മണർകാട് പള്ളിയുടെ മൈതാനത്ത് പൂർത്തിയായി. കുട്ടി ക്രിക്കറ്റിന്റെ ആവേശം സ്റ്റേഡിയത്തിലെന്ന പോലെ ആസ്വദിക്കാൻ ക്രിക്കറ്റ് ആരാധകർക്ക് അവസരം ഒരുക്കുകയാണു ഫാൻ പാർക്കിൽ.∙ വേദി: കോട്ടയം മണർകാട് സെന്റ് മേരീസ് പള്ളി മൈതാനം. ∙ തീയതി: ഏപ്രിൽ 18, 19 ∙ കാണാവുന്ന മത്സരങ്ങൾ: ഏപ്രിൽ 18: ബെംഗളൂരു v/s ഡൽഹി – ഉച്ചകഴിഞ്ഞ് 3.30 ഹൈദരാബാദ് v/s ചെന്നൈ– രാത്രി 7.30 ഏപ്രിൽ 19: കൊൽക്കത്ത v/s രാജസ്ഥാൻ – ഉച്ചകഴിഞ്ഞ് 3.30 പഞ്ചാബ് v/s ലക്നൗ – രാത്രി 7.30 ∙ പ്രവേശനം: ഉച്ചകഴിഞ്ഞ് 2.30 മുതൽ 3,000 മുതൽ 5,000 പേർക്ക് വരെ പ്രവേശനം. ആദ്യമെത്തുന്നവർക്ക് ആദ്യം പ്രവേശനം. പ്രവേശനം സൗജന്യം.മണർകാട്ട് എന്തൊക്കെയുണ്ട് ശ്രദ്ധിക്കാൻ ∙ ബോട്ടിൽ, കാൻ എന്നിവ പ്രവേശിപ്പിക്കില്ല. കുടിക്കാൻ ശുദ്ധജലം സൗജന്യമായി നൽകും. ∙ പ്രവേശിപ്പിക്കാൻ അനുമതിയില്ലാത്തത്: സിഗരറ്റ്, ലൈറ്റർ, വിഷപദാർഥങ്ങൾ, മെറ്റൽ കണ്ടെയ്നർ, പടക്കം. തീപ്പെട്ടി, ബാഗുകൾ, പുറമേനിന്നുള്ള ഭക്ഷ്യവസ്തുക്കൾ, ലഹരി പദാർഥങ്ങൾ, ആയുധങ്ങൾ, ഹെൽമറ്റ്, കംപ്യൂട്ടർ, വിഡിയോ റെക്കോർഡറുകൾ, ക്യാമറ, ആയുധങ്ങൾ, മറ്റ് നിരോധിത വസ്തുക്കൾ.
Source link


