test del 4 copy of del 3

മണ്ഡല പുനർനിർണയം: പ്രതിഷേധത്തിന് സ്റ്റാലിന്റെ ആഹ്വാനം; വനിതാ സംവരണം ചർച്ച ചെയ്യാൻ ഇന്ത്യാ സഖ്യത്തിന്റെ യോഗം


ചെന്നൈ∙ ലോക്സഭ മണ്ഡലങ്ങൾ പുനർനിർണയിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മണ്ഡലപുനർനിർണയം കേന്ദ്രത്തിന്റെ ഗൂഢാലോചനയാണെന്നും കരിനിയമമാണെന്നും ആരോപിച്ച സ്റ്റാലിൻ വ്യാഴാഴ്ച (ഏപ്രിൽ 16) സംസ്ഥാന വ്യാപകമായി കരിങ്കൊടി ഉയർത്തി പ്രതിഷേധിക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്തു. ‘പാർലമെന്റിൽ കൊണ്ടുവരാൻ പോകുന്ന കരിനിയമത്തിനെതിരെ ഞങ്ങളുടെ വീടുകളിലും പൊതുസ്ഥലങ്ങളിലും കരിങ്കൊടി ഉയർത്തി പ്രതിഷേധിക്കും. ഇന്ത്യയെ കറുത്തകാലത്തിലേക്ക് കൊണ്ടുപോകുന്ന ബിജെപിക്കെതിരെയാണ് കരിങ്കൊടി ഉയർത്തുന്നത്.’ – സ്റ്റാലിൻ പറഞ്ഞു.അതേസമയം, മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ പാർലമെന്റ് നാളെ പരിഗണിക്കാനിരിക്കേ നിലപാട് ചർച്ച ചെയ്യാനുള്ള ഇന്ത്യാ സഖ്യത്തിന്റെ യോഗം ഡൽഹിയിൽ തുടങ്ങി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം. വനിതാ സംവരണ ബിൽ വളഞ്ഞവഴിയിലൂടെയുള്ളതെന്നാണ് ഇന്ത്യാ സഖ്യം ആരോപിക്കുന്നത്. 2029ലെ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാക്കാൻ ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാനാണ് കേന്ദ്ര നീക്കം. വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയ ചരിത്രമെഴുതുമെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.


Source link

Back to top button