test del 3
വിഷു ആഘോഷത്തിനിടെ ഗുണ്ട് പൊട്ടി പരുക്ക്; വിദ്യാർഥി മരിച്ചു

കോഴിക്കോട്∙ കൊയിലാണ്ടിയിൽ വിഷു ആഘോഷത്തിനിടെ പടക്കംപൊട്ടിത്തെറിച്ച് വിദ്യാർഥി മരിച്ചു. കൊരയങ്ങാട് തെരുവിൽ അദ്വൈത് (16) ആണ് മരിച്ചത്. കുട്ടികൾ കളിക്കുന്നതിനിടെ ഗുണ്ടിനുമുകളിൽ സ്റ്റീൽ പാത്രം കമഴ്ത്തിവച്ച് പൊട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നെഞ്ചിലേറ്റ പരുക്കാണ് മരണകാരണം.
Source link


