CINEMA
‘ബിഗ് ബോസ് താരങ്ങൾ പിരിയാൻ കാരണം ആ സിനിമാക്കാരൻ’; ഒടുവിൽ സത്യം തുറന്നുപറഞ്ഞ് സജ്‌ന

ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ പങ്കെടുത്ത് ശ്രദ്ധനേടിയ താരദമ്പതികളാണ് പൊളി ഫിറോസ് എന്ന ഫിറോസ് ഖാനും സജ്‌ന നൂറും. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങി രണ്ട് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. 2023ലാണ് ഇവർ വിവാഹബന്ധം അവസാനിപ്പിക്കുന്നതായി വെളിപ്പെടുത്തിയത്. ഇവർ തമ്മിൽ പിരിയാൻ കാരണം ഒരു സിനിമാക്കാരനാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടുത്തിടെ വന്നിരുന്നു. ഇപ്പോഴിതാ ആരോപണങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സജ്‌ന നൂർ. തങ്ങളുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാൾ വന്നിട്ടില്ലെന്നും വിവാഹബന്ധം പിരിയാൻ കാരണം വ്യക്തിപരമായ മറ്റ് പ്രശ്‌നങ്ങളാണെന്നുമാണ് സജ്‌ന വ്യക്തമാക്കിയിരിക്കുന്നത്.
Source link


