LIFESTYLE NEW

യഥാർത്ഥ പ്രണയത്തേക്കാൾ പുതിയ തലമുറ തിരഞ്ഞെടുക്കുന്നത് ഇക്കൂട്ടരെ, 85ശതമാനം കുട്ടികളെങ്കിലും ഇവരുമായി സംസാരിക്കുന്നു


കൗമാരകാലത്തെ പ്രണയവും അതിൽ നിറയുന്ന ആകാംക്ഷകളും ഏതൊരാളുടെയും ജീവിതത്തിലെ മനോഹരമായ ഓർമ്മകളാണ്. എന്നാൽ പുതിയ കാലത്തെ കുട്ടികൾ ഇത്തരം കാര്യങ്ങളിൽ നിന്നും അകന്നു മാറുകയാണ്. മനുഷ്യർക്ക് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയാണ് തങ്ങളുടെ പങ്കാളികളായി പുതുതലമുറ തിരഞ്ഞെടുക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ‘മെയിൽ അലൈസ് യുകെ’ നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തൽ. മനുഷ്യബന്ധങ്ങളിൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങൾ ചാറ്റ് ബോട്ടുകളിൽ ഇല്ല എന്നതാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്. ചാറ്റ് ബോട്ടുകൾ ഒരിക്കലും പ്ലാനുകൾ മാറ്റിവയ്ക്കില്ല, വഴക്കിടില്ല, മെസേജ് അയച്ചാൽ ഉടനടി മറുപടി നൽകുകയും ചെയ്യും. ഈ ഒരു കൃത്യനിഷ്ഠയാണ് കൗമാരക്കാരെ ഇതിന് അടിമകളാക്കുന്നത്. എന്നാൽ ഈയൊരു പ്രവണത കൗമാരക്കാരെ കൂടുതൽ ഒറ്റപ്പെടലിലേക്ക് നയിക്കുമെന്നാണ് പഠന‌ം മുന്നറിയിപ്പ് നൽകുന്നത്.


Source link

Back to top button