LATEST

ബാങ്ക് പെൻഷണേഴ്സ് കോൺഫെഡറേഷൻ സമ്മേളനം


കൊച്ചി: ഓൾ ഇന്ത്യ ബാങ്ക് പെൻഷണേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ അഞ്ചാമത് ദേശീയ ത്രൈവാർഷിക സമ്മേളനം ഇന്നും നാളെയും എറണാകുളം ടൗൺഹാളിൽ നടക്കും. ഇന്ന് വൈകിട്ട് 4ന് സെന്റ് ആൽബർട്സ് കോളേജ് പരിസരത്തുനിന്നുള്ള പ്രകടനം ടൗൺഹാളിൽ സമാപിക്കുമ്പോൾ ജസ്റ്റിസ് വി.ജി. അരുൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാജ്യത്തെ പൊതുമേഖല, സ്വകാര്യ, ഗ്രാമീണ ബാങ്കുകളിൽ നിന്ന് വിരമിച്ചവരുടെ പ്രതിനിധികളായി ആയിരത്തോളം പേർ പങ്കെടുക്കും.ജീവനക്കാരുടെ വിഹിതമായി സമാഹരിച്ച 4.5ലക്ഷം കോടിയിലധികം രൂപ പെൻഷൻ ട്രസ്റ്റ് ഫണ്ടിൽ നിലവിലുണ്ട്. എന്നിട്ടും പെൻഷൻ പരിഷ്കരണം നിഷേധിക്കുന്നത് അനീതിയാണെന്ന് കോൺഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. കോൺഫെഡറേഷൻ പ്രസിഡന്റ് കെ.വി. ആചാര്യ, ജനറൽ സെക്രട്ടറി സുപ്രീത സർക്കാർ, അഡ്വൈസർമാരായ ജി.ഡി. നടാഫ്, സ്വാഗതസംഘം ജനറൽ കൺവീനർ ബി. ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


Source link

Back to top button